Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നിടങ്ങളിലായി ലോഹ ഭാഗങ്ങള്‍ കണ്ടെത്തി, അര്‍ജുന്‍ ക്യാബിനില്‍ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ഇന്ദ്രബാലന്‍

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍. അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്ദ്രബാലന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഉത്തര കന്നഡ കളക്ടര്‍, സ്ഥലത്തെ ജനപ്രതിനിധികള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.

അതേസമയം മൂന്നിടങ്ങളിലായിട്ടാണ് ലോഹഭാഗങ്ങള്‍ കണ്ടെത്തിയതെന്നും ഇന്ദ്രബാലന്‍ പറഞ്ഞു. എന്നാല്‍ ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിംഗ് എന്നിവയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ രാത്രിയിലും തുടരും. രാത്രിയില്‍ തെര്‍മല്‍ അനലൈസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

arjun-rescue-mission

പ്രദേശത്ത് മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. കൂടുതല്‍ ഒഴുക്കുണ്ടെങ്കില്‍ പുഴയില്‍ ഇറങ്ങാനാവില്ല. കാരണം അത് ആത്മഹത്യാപരമാണ്. ഏത് തരത്തിലുള്ള തിരച്ചിലിനും ദൗത്യ സംഘം തയ്യാറാണ്. ഡൈവിംഗ് സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അര്‍ജുന്റെ ലോറിയിലെ കെട്ടുപൊട്ടി തടികള്‍ നദിയില്‍ വീണുപോയിട്ടുണ്ട്.

എന്നാല്‍ ക്യാബിന്‍ വിട്ടുപോകാന്‍ സാധ്യതയില്ല. മണ്ണിടിച്ചിലില്‍ ക്യാബിന്‍ വിട്ടുപോകാന്‍ സാധ്യത കുറവാണ്. മെഴ്‌സിഡസിലെ വിദഗ്ധരുമായി വരെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവര്‍ ക്യാബിന്‍ വിട്ടുപോകാനുള്ള സാധ്യതയില്ലെന്നാണ് പറയുന്നത്. പക്ഷേ ഇതൊന്നും ഉറപ്പിച്ചല്ല പറയുന്നത്. സാധ്യതകള്‍ മാത്രമാണെന്നും ഇന്ദ്രബാലന്‍ പറഞ്ഞു.

ട്രക്കിലുണ്ടായിരുന്ന 400 തടികളെ കുറിച്ചാണ് ദൗത്യ സംഘത്തിന് സംശയമുണ്ടായിരുന്നത്. എന്നാല്‍ മരത്തടികള്‍ കുറേയേറെ കരയ്ക്കടിഞ്ഞിട്ടുണ്ടെന്ന് ഇന്ദ്രബാലന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. മൂന്ന് നോട്‌സ് വരെയാണ് നാവികസേന ഡൈവര്‍ക്ക് മുങ്ങിത്തപ്പാന്‍ കഴിയുക. എന്നാല്‍ പുഴയില്‍ എട്ട് നോട്‌സ് വരെ അടിയൊഴുക്ക് ശക്തമാണ്. അടിയൊഴുക്ക് കുറഞ്ഞാലും ഡൈവര്‍മാരെ ഇറക്കുക ശ്രമകരമാണ്.

മഴ തുടരുന്നതിനാല്‍ പെട്ടെന്ന് അടിയൊഴുക്ക് വര്‍ധിക്കും. അപകടം നടന്ന ഉടന്‍ അര്‍ജുന്റെ ലോറി മുങ്ങിപ്പോകാന്‍ സാധ്യതയില്ല. മരങ്ങള്‍ ഒഴുകി പോയതിന് ശേഷമായിരിക്കും ലോറി മുങ്ങിയത്. 18-20 അടി വരെ താഴ്ച്ചയിലാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

അര്‍ജുന്‍ ലോറിക്ക് അകത്താണോ പുറത്താണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇന്ദ്രബാലന്‍ പറഞ്ഞു. ലോറി കണ്ടെത്തിയ ഭാഗത്തത്തെ അടിയൊഴുക്ക് കുറയ്ക്കാനായി കൂടുതല്‍ ഭാഗങ്ങളില്‍ ഡ്രഡ്ജിങ് നടത്തുകയാണെന്ന് കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. അതേസമയം സേനകള്‍ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+