അഗ്നിപഥിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം; അഞ്ഞൂറോളം സൈനിക ഉദ്യോഗാർത്ഥികൾ രാജ്ഭവനിലേക്ക്
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ തലസ്ഥാനത്ത് വലിയ പ്രതിഷേധം. ഒന്നര വർഷക്കാലമായി റിക്രൂട്ട്മെൻറിന് വേണ്ടി കാത്തിരിക്കുന്ന സൈനിക ഉദ്യോഗാർത്ഥികളാണ് രാജ് ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.
അഞ്ഞൂറോളം സൈനിക ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും മാർച്ച് ആരംഭിക്കുകയായിരുന്നു. 'വീ വാണ്ട് ജസ്റ്റിസ്; എന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

ഇന്നലെയും പദ്ധതിയ്ക്ക് എതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നിരുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലുളള അഞ്ഞൂറോളം സൈനിക ഉദ്യോഗാർത്ഥികളാണ് മാർച്ചിൽ പങ്കെടുത്തിരിക്കുന്നത്.
സൈനിക റിക്രൂട്ട്മെൻറ് ലഭിക്കാനായി മെഡിക്കല്‍ ടെസ്റ്റ്, കായിക ക്ഷമത പരിശോധന എന്നിവ പൂർത്തിയാക്കിയവരാണെന്നും കഴിഞ്ഞ ഒന്നര വർഷത്തോളം കാലമായി എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നു.
അതേസമയം, 2021 ഫെബ്രുവരി മാർച്ച് മാസത്തിലാണ് ഈ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ പരിശോധന നടന്നിരുന്നത്. ഇതിൽ നിന്നും അയ്യായിരത്തോളം ഉദ്യോഗാർത്ഥികളെ കേരളത്തിൽ നിന്നും തിരഞ്ഞെടുത്തിരുന്നു. എന്നിരുന്നാൽ, പരീക്ഷ നടത്താൻ കാലാതാമസം ഉണ്ടാകുന്നതായും കൊവിഡ് രോഗ വ്യപനത്തിന്റെ പേരിൽ പല തവണ പരീക്ഷ മാറ്റി വെയ്ച്ചതായും ഉദ്യോഗാർത്ഥികൾ പറയുന്നു. എത്രയും വേഗത്തിൽ ആർമി റിക്രൂട്ട്മെൻറ് പരീക്ഷ നടത്താൻ തയ്യാറാകണം എന്നതാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യം.
അതേസമയം, പല ഉദ്യോഗാർത്ഥികൾക്കും വിദേശ ജോലികൾ ലഭിച്ചതായും അവ നിരസിച്ച് ആർമി റിക്രൂട്ട്മെൻറിന് വേണ്ടി കാത്തിരിക്കുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു. എം പിമാരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആർമി റിക്രൂട്ട്മെൻറ് ഓഫീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
അതേസമയം, പദ്ധതിയ്ക്ക് എതിരെ കോഴിക്കോടും പ്രതിഷേധം നടന്നു. അഞ്ഞൂറിലേറെ പേരാണ് ഇവിടെ പ്രതിഷേധത്തിൽ പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. എന്നാൽ, തമിഴ് നാട്ടിലെ ചെന്നൈയിലെ രാജ്ഭവനിലേക്ക് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ മാർച്ച് നടത്തി. ചെന്നൈയില്‍ സമാധാനപരമായാണ് സമരം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ യുദ്ധസ്മാരകത്തിന് മുന്നിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടിയിരുന്നു.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
അഗ്നിപഥിനെതിരെയുളള ജനരോക്ഷം രാജ്യ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തെക്കൻ ജില്ലയായ തിരുവനന്തപുരത്തും വലിയ പ്രതിഷേധം നടക്കുന്നത്. ഉത്തരേന്ത്യയിലെ പ്രതിഷേധം തെക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.












Click it and Unblock the Notifications