Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയരോഗം മൂലം ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു

കോഴിക്കോട്: സംശയരോഗം മൂലം സ്വന്തം ഭാര്യയെ വിമുക്തഭടന്‍ വെടിവച്ചു കൊന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ശ്രീജ(39)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ വിമുക്തഭടനായ ഭര്‍ത്താവ് സുരേഷ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. കോഴിക്കോട് സിന്‍ഡിക്കേറ്റ് ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുരേഷ്.

മാനസിക രോഗമുള്ളയാളാണ് ഇയാള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം ഭാര്യയുടെ വീട്ടിനടുത്താണ് ഇവര്‍ വീടെടുത്ത് താമസിച്ചിരുന്നത്. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

gun-shoot

ചൊവ്വാഴ്ച രാവിലെ വെടിയൊച്ച കേട്ടപ്പോഴാണ് അയല്‍ക്കാരും നാട്ടുക്കാരും ഓടിയെത്തുന്നത്. വീട്ടില്‍ ഇവരുടെ മക്കള്‍ ഉണ്ടായിരുന്നു. സംഭവം ചെന്ന് നോക്കിയപ്പോള്‍ ശ്രീജ വെടിയേറ്റു കിടക്കുകയായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. വീടിന്റെ ടെറസില്‍ നിന്നാണ് പോലീസിന് വെടിയുണ്ട കിട്ടിയത്.

ഫോറന്‍സിക് വിദഗ്ധരും പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഓടി രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പോലീസിനു മുന്‍പാകെ കീഴടങ്ങുകയാണുണ്ടായത്. ചേവായൂര്‍ സിഐ പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+