അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; മറ്റൊരു നിർണായക ഘട്ടം കൂടി പൂർത്തിയായി, ഭാര പരിശോധന വിജയകരം

കൊച്ചി: മധ്യ കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിൽ നിർണായകമായ മറ്റൊരു ചുവടു കൂടി. 12.75 കിലോമീറ്റർ നീളമുള്ള ആറുവരി എലിവേറ്റഡ് ഹൈവേയിൽ 325 ടൺ ഭാരം ഉപയോഗിച്ചുള്ള ആദ്യ ലോഡ് ടെസ്‌റ്റ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇത്. ദേശീയപാത അതോറിറ്റിയാണ് പരിശോധന നടത്തിയത്.

ഒറ്റ തൂണിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ ആറുവരി എലിവേറ്റഡ് ഫ്ലൈഓവർ എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. പരിശോധിച്ച ഭാഗം ആവശ്യമായ ബലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇതിന് സമാനമായ എട്ട് ലോഡ് ടെസ്‌റ്റുകൾ കൂടി നടത്താനുണ്ട്. വ്യത്യസ്‌ത രീതിയിലുള്ള സ്‌പനുകളുടെ ബലവും ഉറപ്പും പരിശോധിക്കാനാണ് ഈ പരിശോധനകൾ.

aroor thuravoor elevated highway

ഓരോ ലോഡ് ടെസ്‌റ്റിനും ഏകദേശം നാല് മുതൽ അഞ്ച് ദിവസം വരെ വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ള പരിശോധനകൾ 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആകെ നിർമ്മാണ പുരോഗതി ഏകദേശം 95 ശതമാനത്തിലെത്തി. ഒന്നാമത്തെ റീച്ചിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അരൂരിലെ റെസിഡൻസി ഹോട്ടലിന് സമീപം 24, 25 തൂണുകൾക്കിടയിലുള്ള അവസാന ഗർഡറിന്റെ കോൺക്രീറ്റ് ജോലികളും പൂർത്തിയായി.

എന്നാൽ അരൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണം, അരൂർ, എരമല്ലൂർ, തുറവൂർ എന്നിവിടങ്ങളിലെ മൂന്ന് എൻട്രി-എക്‌സിറ്റ് റാമ്പുകളുടെ നിർമ്മാണം, റാമ്പുകളിലേക്കുള്ള അനുബന്ധ റോഡുകൾ, എക്‌സ്‌പാൻഷൻ ജോയിന്റുകൾ, ശബ്‌ദനിയന്ത്രണ സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവയുടെ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.

നേരത്തെ പ്രതീക്ഷിച്ചതിലും വൈകിയാണ് പദ്ധതി പൂർത്തിയാകുന്നത്. തുറവൂർ ഭാഗത്തെ രൂപകൽപ്പനയിൽ മാറ്റം വരുത്തേണ്ടി വന്നതാണ് ഉദ്ഘാടനം വൈകാൻ പ്രധാന കാരണം. ആദ്യത്തെ പദ്ധതി പ്രകാരം തുറവൂർ ജംഗ്ഷനിൽ തന്നെ ഫ്ലൈഓവർ അവസാനിക്കുകയും അവിടെ ഒരു എക്‌സിറ്റ് റാമ്പ് ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാൽ തിരക്കേറിയ തുറവൂർ ജംഗ്ഷനിൽ ഫ്ലൈഓവർ അവസാനിപ്പിച്ചാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വിലയിരുത്തി.

ഇതോടെ ഏകദേശം 150 മീറ്റർ നീളത്തിൽ ആറ് അധിക സ്‌പാനുകൾ കൂടി നിർമ്മിക്കുന്നുണ്ട്. തുറവൂർ-പറവൂർ റോഡ് ഭാഗത്തിന്റെ നിർമ്മാണം നടത്തുന്ന കമ്പനിയാണ് ഈ അധിക നിർമാണ ജോലികളും ഏറ്റെടുത്തിരിക്കുന്നത്. ഈ മാറ്റങ്ങളാണ് പദ്ധതി പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരുന്നതിന് കാരണം. നിലവിലെ ലക്ഷ്യമനുസരിച്ച് 2027 മാർച്ചിൽ ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

അതേസമയം, അരൂർ മുതൽ തുറവൂർ വരെയുള്ള നിലവിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. ഇവിടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി. അരൂർ ഭാഗത്താണ് ഇനി പ്രധാനമായും അറ്റകുറ്റപ്പണികൾ ബാക്കിയുള്ളത്. ഡിസംബർ 15നകം റോഡ് നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എലിവേറ്റഡ് ഹൈവേ തുറക്കുന്നതിന് മുമ്പുതന്നെ നിലവിലെ റോഡിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഈ അറ്റകുറ്റപ്പണികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma