Get Updates
Get notified of breaking news, exclusive insights, and must-see stories!

അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ; ഡിസൈനിൽ മാറ്റം, ഇതോടെ ആകെ ദൈർഘ്യം 13 കിലോമീറ്ററായി ഉയരും!

കൊച്ചി: മധ്യ കേരളത്തിൽ പ്രത്യേകിച്ച് എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് വലിയ രീതിയിൽ ഗുണകരമാവുന്ന പദ്ധതികളിൽ ഒന്നാണ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ. നിലവിൽ അതിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി പൂർണമായും പൂർത്തിയാക്കി ഇത് തുറന്ന് കൊടുക്കാൻ ഇനി ചുരുക്കം ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയിൽ പുതിയൊരു മാറ്റം ഡിസൈനിൽ വരുത്തിയിരിക്കുകയാണ് അധികൃതർ.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പാത തുടങ്ങുന്ന തുറവൂര്‍ ജംഗ്‌ഷനില്‍ നിന്ന് തെക്കോട്ട് 350 മീറ്റര്‍ മണ്ണിട്ടുയര്‍ത്തി അപ്രോച്ച് റോഡ് നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചിരിക്കുകയാണ് അധികൃതർ. പകരമായി ജംഗ്‌ഷനില്‍ നിന്നു 200 മീറ്റര്‍ തെക്കോട്ട് തൂണുകളിലും പിന്നീട് 280 മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയുള്ള അപ്രോച്ച് റോഡും നിര്‍മ്മിച്ചുകൊണ്ട് അതിനെ തുറവൂര്‍-പറവൂര്‍ റീച്ചിലെ 6 വരി പാതയില്‍ ബന്ധിപ്പിക്കുന്ന വിധമായിരിക്കും പുതിയ ഡിസൈൻ.

aroor thuravoor elevated highway

ഇതോടെ അരൂർ-തുറവൂർ ഉയരപ്പാതയുടെ ദൈർഘ്യം 13 കിലോമീറ്റർ കടക്കും. നേരത്തെ 12.75 കിലോമീറ്റർ ആയിരുന്നു പാതയുടെ ദൈർഘ്യം. തുറവൂര്‍ ജംഗ്‌ഷനില്‍ നിന്നു തെക്കോട്ട് മണ്ണിട്ടുയര്‍ത്തി അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത് മേഖലയിലെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് നാട്ടുകാരും വിവിധ രാഷ്‌ട്രീയ കക്ഷികളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ മാറ്റം ഇവിടെ കൊണ്ട് വരുന്നത്.

എട്ട് മാസങ്ങൾക്ക് മുന്‍പ് ഇതിനായുള്ള നടപടി തുടങ്ങിയിരുന്നുവെങ്കിലും പല കാരണങ്ങളാൽ ഇത് നീളുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനെ തുടർന്ന് ഉയരപ്പാതയും താഴെയുള്ള റോഡുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ തെക്കോട്ടുള്ള ജോലികള്‍ പൂർണമായും നിലച്ച മട്ടിലായിരുന്നു.

അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൂണുകൾക്ക് മുകളിൽ പാത കോൺക്രീറ്റ് ചെയ്‌ത ഭാഗത്ത് ടാറിംഗ് ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. നിലവിൽ 86 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. നിലവിൽ തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ മാറിയ ഡിസൈൻ പ്രകാരം 361 തൂണുകളാണ് ഇതിന് ഉണ്ടാവുക.

അതിനിടെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉയരപ്പാത നിര്‍മ്മാണത്തിനിടെ അശാസ്ത്രീയമായ ഗതാഗതക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയത് വലിയ രീതിയിൽ ഇത് വഴിയുള്ള യാത്രയെ ബാധിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി യാത്രക്കാരും പ്രദേശവാസികളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. പലപ്പോഴും മേഖലയിൽ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടാറുള്ളത്. നിരവധി അപകടങ്ങളും ഈ വഴിയിൽ നടന്നിട്ടുണ്ട്.

അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ

അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ 13 കിലോമീറ്റർ നീളമുള്ള, ആറ് വരിപ്പാതയുള്ള, രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയാണ്. കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൊണ്ട് വന്നിരിക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമാണ് ഇത്. ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി 2026 മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടാവും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+