Get Updates
Get notified of breaking news, exclusive insights, and must-see stories!

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ഉദ്‌ഘാടനം കാത്ത് യാത്രക്കാർ, ദൈർഘ്യം കൂടിയതിനാൽ ഇനിയും വൈകും?

കൊച്ചി: ആലപ്പുഴ ജില്ലയിലെ ദേശീയപാത 66-ൽ 12.75 കിലോമീറ്റർ ആറുവരി അരൂർ-തുറവൂർ മേൽപ്പാലം നിർമ്മാണം പുരോഗമിക്കുമ്പോഴും യാത്രക്കാർ ആശങ്കയിലാണ്. തിരക്കേറിയ ജംഗ്ഷനുകൾ ഒഴിവാക്കി കൊച്ചിയെയും ചേർത്തലയെയും ബന്ധിപ്പിക്കുകയാണ് ഈ പാതയുടെ ലക്ഷ്യമെങ്കിലും പദ്ധതി പൂർത്തിയാക്കുമെന്ന് പറഞ്ഞ തീയതികൾ എല്ലാം കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുകയാണ്. കെഎസ്ഇബിയുമായുള്ള തർക്കവും ഇതിന് കാരണമാണ്.

ഫോർട്ട് കൊച്ചി- വൈപ്പിൻ റോ റോ സർവീസ്; അറ്റകുറ്റപ്പണി വലിയ തലവേദന, ദുരിതത്തിലായി യാത്രക്കാർ
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ റോ സർവീസ്; അറ്റകുറ്റപ്പണി വലിയ തലവേദന, ദുരിതത്തിലായി യാത്രക്കാർ

പുതിയ ഭൂമി ഏറ്റെടുക്കാതെ, നിലവിലുള്ള നാലുവരിപ്പാതയ്ക്ക് മുകളിൽ തൂണുകൾ സ്ഥാപിച്ചാണ് ഇതിന്റെ നിർമ്മാണം. 26 മീറ്റർ വീതിയിൽ ഓരോ ദിശയിലും മൂന്ന് ലൈനുകളുള്ള ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഒറ്റത്തൂൺ എലിവേറ്റഡ് ഹൈവേയാണ് ഇത്. 1,668.50 കോടിക്ക് അശോക ബിൽഡ്കോൺ ലിമിറ്റഡാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മേൽനോട്ടത്തിൽ കരാർ ഏറ്റെടുത്തത്. അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിൽ റാമ്പുകളുമുണ്ട്.

aroor thuravoor elevated highway

2023 തുടക്കത്തിലാണ് പണികൾ ആരംഭിച്ചത്. തുറവൂരിനും അരൂർ തെക്കിനും ഇടയിലുള്ള ഭൂരിഭാഗം ഘടനകളും പൂർത്തിയായി. 2,565 ഗർഡറുകളിൽ 100 എണ്ണവും, 374 തൂണുകളും ഇനിയും സ്ഥാപിക്കാനുണ്ട്.
കേരളത്തിലെ ആദ്യത്തെ ഹൈവേ ശബ്‌ദ സംരക്ഷണ ഭിത്തികളും ഈ പദ്ധതിയിലുണ്ട്. പോളികാർബണേറ്റ് പാനലുകൾ ഉപയോഗിച്ച് 10-15 ഡെസിബെൽ ശബ്‌ദം കുറച്ച് സമീപത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കും.

ഉദ്‌ഘാടനം ഇനിയും വൈകും

മേൽപ്പാലത്തിന് താഴെ 12.75 കിലോമീറ്റർ സൈക്കിൾ ട്രാക്കുമുണ്ട്. ഒരു പ്രധാന ഹൈവേ പദ്ധതിയിലെ ദേശീയപാത അതോറിറ്റിയുടെ ആദ്യത്തെ സമഗ്ര സൈക്ലിംഗ് സൗകര്യമാണിത്. മുൻപ് 2026 ജനുവരി 31 ആയിരുന്നു പദ്ധതിയുടെ പൂർത്തീകരണ ലക്ഷ്യം. പിന്നീട് മാർച്ചോടെ ഘടനാപരമായ ജോലികളും മെയ് മാസത്തോടെ ഉദ്ഘാടനവും നിശ്ചയിച്ചു.

എന്നാൽ, ഹൈ-ടെൻഷൻ ലൈൻ മാറ്റുന്നതിലെ തടസ്സങ്ങൾ കാരണം രാജ്യത്തെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ എലിവേറ്റഡ് ഹൈവേയാകാൻ പോകുന്ന 12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ-തുറവൂർ മേൽപ്പാലത്തിന്റെ പണി വൈകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദേശീയപാത കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും തമ്മിൽ ഷട്ട്ഡൗൺ അനുമതികളിലും താൽക്കാലിക ലൈനുകളിലും തർക്കങ്ങൾ തുടരുന്നു.

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?

അരൂർ റെസിഡൻസി ഹോട്ടലിന് സമീപമുള്ള നാല് പ്രധാന സ്‌പാനുകളുടെ പണി പൂർത്തിയാകാനുണ്ട്. പുതിയ ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേൽപ്പാലം തുറക്കും വരെ ദേശീയപാത 66-ലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്ക് നേരിട്ടേക്കാം. റോഡ് നന്നാക്കാനും പൊടിയും തിരക്കും ഒഴിവാക്കാനും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. നിലവിൽ എലിവേറ്റഡ് ഹൈവേയുടെ ആകെ ദൈർഘ്യം കൂടാൻ പോവുന്ന സാഹചര്യത്തിൽ പദ്ധതി ഇനിയും വൈകിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+