അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ശബ്‌ദ തടസങ്ങൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു, എന്ന് തുറക്കും?

കൊച്ചി: മധ്യ കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിൽ ശബ്‌ദ തടസങ്ങൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഈ 13.24 കിലോമീറ്റർ ദൈർഘ്യം വരുന്ന എലിവേറ്റഡ് ഹൈവേയ്ക്ക് ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്.

നിലവിൽ പാതയിൽ 50 ശതമാനത്തിലധികം ഇടങ്ങളിൽ നോയിസ് ബാരിയറുകൾ സ്ഥാപിച്ചു, ബാക്കിയുള്ള ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡിനോട് ചേർന്ന് വീടുകളും ബഹുനില കെട്ടിടങ്ങളും സ്‌കൂളുകളും ആശുപത്രികളും സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്.

aroor thuravoor elevated highway

വാഹനങ്ങളുടെ ചലനം, ഹോണുകൾ, കനത്ത ട്രാഫിക് എന്നിവയുടെ ആഘാതം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനാണ് ശബ്‌ദ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുന്നത്. അധിക ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള നാലുവരി ദേശീയപാതയ്ക്ക് മുകളിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്.

ഇടനാഴി റെസിഡൻഷ്യൽ ഏരിയകൾക്ക് അടുത്തായതിനാൽ, ശബ്‌ദ ലഘൂകരണം പദ്ധതിയുടെ ഒരു പ്രധാന ഘടകങ്ങളിൽ ഒന്നാണെന്ന് എൻഎച്ച്എഐ തന്നെ പറയുന്നു. അർദ്ധസുതാര്യമായ പോളികാർബണേറ്റ് പാനലുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ഇവ ട്രാഫിക് ശബ്‌ദം 20 മുതൽ 30 ഡെസിബെൽ വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഹോണുകൾ, എഞ്ചിനുകൾ, ഹെവി വാഹനങ്ങളുടെ ചലനം എന്നിവയിൽ നിന്ന് സമീപ വാസികൾക്ക് സംരക്ഷണം നൽകും.

ഓരോ പാനലിനും 1.5 മീറ്റർ ഉയരമുണ്ട്, എലവേറ്റഡ് കോറിഡോറിന്റെ പുറം അറ്റങ്ങളിൽ അതിർത്തി മതിലുകൾക്ക് മുകളിലാണ് ഇവ ഉറപ്പിച്ചിരിക്കുന്നത്. ഈ ജോലി കൈകാര്യം ചെയ്യുന്ന സ്ഥാപനമായ അശോക ബിൽഡ്‌കോൺ പറയുന്നതനുസരിച്ച്, സുതാര്യമായ മെറ്റീരിയൽ ശബ്‌ദത്തിനെതിരെ കൃത്യമായ തടസം സൃഷ്‌ടിക്കുകയാണ് ചെയ്യുക.

ഇത്തരത്തിൽ തടയണകൾ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യ ഹൈവേയാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഹൈവേ ഇൻഫ്രാസ്ട്രക്ച്ചറിലും സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം 2027 മാർച്ചിലെ പുതുക്കിയ സമയപരിധിക്കുള്ളിൽ മുഴുവൻ എലിവേറ്റഡ് ഹൈവേയും പൂർത്തീകരിക്കാനാണ് നിലവിൽ ദേശീയ പാത അതോറിറ്റി ശ്രമിക്കുന്നത്.

അരൂരിനും തുറവൂരിനും ഇടയിൽ 12.75 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയായാണ് പദ്ധതി ആദ്യം വിഭാവനം ചെയ്‌തത്‌. എന്നാൽ തുറവൂർ ജംഗ്‌ഷൻ മുതൽ അലക്കപ്പറമ്പ് വരെയുള്ള ഭാഗം കൂടി ഉൾപ്പെടുത്തിയതോടെ ആറ് വരി പാതയുടെ നീളം 13.24 കിലോമീറ്ററായി കൂടുകയായിരുന്നു. ഇതോടെ ഈ വർഷം മെയ് മാസത്തിൽ തുറക്കുമെന്ന് കരുതിയ എലിവേറ്റഡ് ഹൈവേയുടെ ഉദ്‌ഘാടനം നീളുകയായിരുന്നു.

ദേശീയപാത 66ന്റെ ഭാഗമാണ് ഈ എലിവേറ്റഡ് ഹൈവേയും. മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അരൂർ-തുറവൂർ എലിവേറ്റഡ് പാതയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് രണ്ട് ജില്ലകളിലെ യാത്രക്കാർ ആശ്രയിക്കുന്ന റൂട്ട് ആയതിനാൽ തന്നെ നിലവിൽ കടുത്ത ട്രാഫിക് ബ്ലോക്കുകളാണ് ഇവിടെ പലപ്പോഴും അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma