കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലയും സംഗീതവും സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തും; മുല്ലപള്ളി രാമചന്ദ്രൻ

  • By Desk
Google Oneindia Malayalam News

വടകര: പരസ്പര സ്നേഹവും നാട്ടിൽ സമാധാനവും നിലനിൽക്കണമെങ്കിൽ യുവാക്കൾക്കിടയിൽ സംഗീതവും, കലയും വ്യാപകമാക്കേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി പറഞ്ഞു. കടത്തനാടിന്റെ മഹിതമായ കലാപാരമ്പര്യം നില നിർത്തണമെന്നും അതിനായി യുവജനങ്ങളും സംഘടനകളും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സബർമതി ഫൗണ്ടേഷൻ വടകരയിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...
ആരും അറിയാതെ ആസ്വദിക്കപ്പെടാതെ കൊഴിഞ്ഞു പോകുന്ന കാട്ടുപൂക്കളെ പോലെയാണ് ഗ്രാമങ്ങളിൽ ആരാലും അറിയപ്പെടാതെ പോവുന്ന കലാകാരന്മാരെന്നും അദ്ദേഹം പറഞ്ഞു.മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കാൻ കേരള നിയമസഭ തീരുമാനിച്ചിട്ടുണ്ടെന്നും അതുമായി എല്ലാ യുവാക്കളും സഹകരിച്ച് പ്രവർത്തിക്കണമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സികെ നാണു എംഎൽഎ പറഞ്ഞു.

mullapalliramachandran

ചടങ്ങിൽ മികച്ച കലാകാരന്മാരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പരിപാടിയിൽ യുവ സബർമതി സംസ്ഥാന ചെയർമാർ അശ്വിൻ മതുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത്, വിആർ ഉമേഷ്, വിപി ദുൽഖിഫിൽ, പികെ അംജദ്, അനസ് നങ്ങാണ്ടി, വൈശാഖ് ഉമേഷ്, നിദിൻ രാജ്, സാബിർ നങ്ങാണ്ടി, ഒ പി മുഫസൽ കള്ളാട് തുടങ്ങിയവർ പ്രസംഗിച്ചു
English summary
Art an music can influence the society in deep; Mullapalli Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X