Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് പെട്ടിയിലായി... ഇനിയിതാ പാര്‍ട്ടി കണക്കുകള്‍!!!

അരുവിക്കര: അരുവിക്കരയുടേയും കേരളത്തിന്റേയും രാഷ്ട്രീയ ഭാവി എഴുതിക്കഴിഞ്ഞിരിയ്ക്കുന്നു. വോട്ടുകളെല്ലാം പെട്ടിയിലായി, അതും റെക്കോര്‍ഡ് ശതമാനക്കണക്കില്‍ തന്നെ.

ഇനി സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വോട്ടെണ്ണുന്നതുവരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ. എങ്കിലും പാര്‍ട്ടികള്‍ക്ക് വെറുതേയിരിക്കാന്‍ പറ്റില്ലല്ലോ. കണക്കുകള്‍ ഉണ്ടാക്കി വിജയം ഉറപ്പിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍.

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ വിജയം ഉറപ്പാക്കിയിരിക്കുകയാണ് സിപിഎം. അറുപതിനായിരം വോട്ടുകള്‍ വരെ വിജയകുമാറിന് ലഭിയ്ക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. വോട്ടെടുപ്പിന് ശേഷം ചേര്‍ന്ന സംസഥാന സെക്രട്ടേറിയറിന്റെ വിലയിരുത്തലാണിത്.

Congress CPM

മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു എല്‍ഡിഎഫിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍. ഓരോ ബൂത്തുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ കണക്ക്. സിപിഎമ്മിന്റെ വോട്ടുകള്‍ മാത്രമല്ല, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ട് കിട്ടുമെന്നും അവര്‍ കണക്കാക്കുന്നുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥന് 55,000 വരെ വോട്ടുകള്‍ ലഭിച്ചേക്കുമെന്നാണ് സിപിഎം പ്രതീക്ഷിയ്ക്കുന്നത്. ഒ രാജഗോപാലിന് 25,000 വരെ വോട്ടുകളും.

എന്നാല്‍ കോണ്‍ഗ്രസിന്റെ കണക്കില്‍ ശബരിനാഥന്‍ ആറായിരം മുതല്‍ 10000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കും. ബിജെപിയ്ക്കും വിജയ പ്രതീക്ഷയുണ്ട്. തങ്ങള്‍ക്ക് 40,000 വരെ വോട്ടുകള്‍ നേടാനാകും എന്നാണ് കണക്ക്. തരംഗം അനുകൂലമാണെങ്കില്‍ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനാകുമെന്നും രാജഗോപാല്‍ ക്യാമ്പ് പ്രതീക്ഷിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+