കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരം... ആഞ്ഞടിച്ച് പിണറായി

Google Oneindia Malayalam News

അരുവിക്കര: അരുവിക്കരയിലെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയനാണ്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇതുവരെ നിശബ്ദനായിരുന്നു പിണറായി ഇപ്പോള്‍ ആഞ്ഞടിയ്ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നയിച്ച് ആക്ഷേപങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി.

സരിത എസ് നായരുടേയും ഫെനി ബാലൃഷ്ണന്റേയും വെളിപ്പെടുത്തലുകളുടെ ചുവട് പിടിച്ചായിരുന്നു പിണറായിയുടെ ആക്രമണം. യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പോലും പിണറായി വിജയന്‍ പറഞ്ഞു.

വേശ്യാലയ സംസ്‌കാരം

വേശ്യാലയ സംസ്‌കാരം

യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി ആക്ഷേപിച്ചു. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചുവെന്നും പിണറായി പറഞ്ഞു.

 ഫെനി പറഞ്ഞതിനോട്

ഫെനി പറഞ്ഞതിനോട്

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രിമാര്‍ സരിതയ്ക്ക് പണം നല്‍കിയെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് മന്ത്രിമാര്‍ പ്രതികരിയ്ക്കാന്‍ തയ്യാറാകാതിരുന്നതെന്താണെന്നാണ് പിണറായിയുടെ ചോദ്യം. ഫെനി എല്ലാം നിഷേധിച്ചു എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും പിണറായി പറഞ്ഞു

ജയില്‍ ഡീല്‍

ജയില്‍ ഡീല്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയില്‍, ഡീല്‍ ഉറപ്പിയിക്കുന്ന സ്ഥലമായി മാറിയെന്നാണ് മറ്റൊരു ആരോപണം.

അധോലോക സംഘം

അധോലോക സംഘം

കേരളം ഇപ്പോള്‍ ഭരിയ്ക്കുന്നത് അധോലോക സംഘമാണെന്നായിരുന്നു മറ്റൊരു ആരോപണം.

തെളിവുകള്‍ നശിപ്പിക്കുന്നു

തെളിവുകള്‍ നശിപ്പിക്കുന്നു

സര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ മനപ്പൂര്‍വ്വം തെളിവുകള്‍ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

കോഴ എണ്ണിയ ധനമന്ത്രി

കോഴ എണ്ണിയ ധനമന്ത്രി

കോഴപ്പണം എണ്ണി വാങ്ങിയ ആദ്യത്തെ ധനമന്ത്രിയാണ് കെഎം മാണി എന്നതായിരുന്നു മറ്റൊരു ആക്ഷേപം

കോഴകൊടുത്ത മുഖ്യന്‍

കോഴകൊടുത്ത മുഖ്യന്‍

കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കോഴ കൊടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നം പിണറായി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മന്‍മോഹന്‍ സിംഗ്?

ഉമ്മന്‍ ചാണ്ടി മന്‍മോഹന്‍ സിംഗ്?

യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഗതിയാകും ഭരണം നഷ്ടപ്പെട്ടാല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സംഭവിയ്ക്കുക.

ഒളിക്യാമറ മൂന്നാം കണ്ട്

ഒളിക്യാമറ മൂന്നാം കണ്ട്

ടിവി ചാനലുകളുടെ ഒളിക്യാമറകള്‍ സമൂഹത്തിന്റെ മൂന്നാം കണ്ണ് ആയി മാറിയെന്നും പിണറായി പറഞ്ഞു.

നിശബ്ദത വെടിഞ്ഞ്

നിശബ്ദത വെടിഞ്ഞ്

അരുവിക്കരയില്‍ പിണറായി വിജയന്‍ പരസ്യ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലായിരുന്നു. മാധ്യമങ്ങളോട് പോലും പ്രതികരണങ്ങള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ പരസ്യ പ്രചാരണം അവസാനിയ്ക്കുന്ന ദിവസം പിണറായി പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

English summary
Aruvikkara By Election : Pinarayi Vijayan against UDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X