Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടി കോൺഗ്രസിനിടെ സെൽഫിയുമായി ആര്യ രാജേന്ദ്രനും സച്ചിൻ ദേവും, ചിത്രം വൈറൽ

കണ്ണൂര്‍: പ്രതിശ്രുത വരന്‍ കൂടിയായ ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമൊത്തുളള ചിത്രം പങ്കുവെച്ച് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്നുളള ചിത്രമാണ് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹം നിശ്ചയിച്ചതിന് ശേഷമുളള ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. സച്ചിന്‍ ദേവ് എംഎല്‍എയും ആര്യയ്ക്ക് ഒപ്പമുളള ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് മേയര്‍ക്കും എംഎല്‍എയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത്.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി ആര്യാ രാജേന്ദ്രനുണ്ട്. അതുപോലെ തന്നെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. ബാലുശ്ശേരിയില്‍ തന്റെ കന്നിയങ്കത്തില്‍ വിജയിച്ചാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് എത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ആര്യ രാജേന്ദ്രനെ മേയറാക്കിയ ഇടതുപക്ഷത്തിന്റെ തീരുമാനം വലിയ കയ്യടി നേടിയിരുന്നു.

55

കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ വെച്ച് ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും കൂടിയാണ് സച്ചിന്‍ ദേവ്. ആര്യ രാജേന്ദ്രന്‍ എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. ആര്യയും സച്ചിനും തമ്മില്‍ ബാലസംഘം മുതലുളള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. ഇരുവരുടേയും വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ആര്യയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അധിക്ഷേപവുമായി രംഗത്ത് വന്നിരുന്നു.

തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ 21ാം വയസ്സിലാണ് ആര്യയെ തിരുവനന്തപുരം നഗരസഭയുടെ മേയര്‍ ചുമതല സിപിഎം ഏല്‍പ്പിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ മത്സരിച്ച് ജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചാണ് സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് വിജയിച്ചത്. സച്ചിന്‍ ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+