ആര്യ-സച്ചിൻദേവ് വിവാഹ തീയതി പുറത്ത്; പാർട്ടി ക്ഷണക്കത്ത് പങ്കുവെച്ച് സച്ചിൻ
തിരുവവനപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെഎം സച്ചിൻദേവും തമ്മിലുള്ള വിവാഹം സപ്റ്റംബർ നാലിന്. സച്ചിൻദേവ് എംഎൽഎ തന്നെയാണ് വിവാഹ തീയതി പുറത്തുവിട്ടത്. വിവാഹത്തിന്റെ ക്ഷണക്കത്തും സച്ചിൻദേവ് പങ്കുവെച്ചിട്ടുണ്ട്.
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം എകെജി സെന്ററിൽ വെച്ചാണ് വിവാഹം. രാവിലെ 11 നാണ് ചടങ്ങുകൾ. 6ാം തീയതി കോഴിക്കോട് വെച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിലാണ് വിരുന്ന്. വൈകീട്ട് നാല് മണി മുതലാണ് വിരുന്ന്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയുമാണ് വിവാഹിതരാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന വാർത്ത പുറത്തുവന്നത്. ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി നിൽക്കുന്നത്.

സച്ചിൻ ദേവാണ് തന്നോട് ആദ്യമായി പ്രണയം പറഞ്ഞതെന്നാണ് ആര്യ വെളിപ്പെടുത്തിയത്. താൻ മേയറാകുന്നതിനും മുൻപായിരുന്നു അതെന്നും ആര്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താത്പര്യം തോന്നിയപ്പോൾ ആര്യയോട് പറയുകയായിരുന്നുവെന്നും തുടർന്ന് ആര്യയുടെ വീട്ടുകാരോട് അഭിപ്രായം ചോദിക്കുകയായിരുന്നുവെന്നും സച്ചിൻ ദേവ് പറഞ്ഞിരുന്നു. മാർച്ച് ആറാം തീയതിയായിരുന്നു ഇരുവരുടേയും വിവാഹ നിഷ്ചയം നടന്നത്. തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകൾ.
Recommended Video

സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. ആര്യ രാജേന്ദ്രന്‍ എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശേരിയിലെ കന്നി പോരാട്ടത്തിൽ 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സച്ചിൻ വിജയിച്ചത്.












Click it and Unblock the Notifications