കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്രനാള്‍ ഈ സമരം കണ്ടില്ലെന്ന് നടിക്കും; ഇത് സമരമല്ല വിദ്യാര്‍ത്ഥികളുടെ കുറ്റപത്രമെന്ന് ആഷിഖ് അബു

സമരം ഇരുപതാം ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ എഫ് പോസ്റ്റ് വന്നിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം എത്രനാള്‍ കണ്ടില്ലെന്ന് നടിക്കുമെന്ന് സിനിമ സംവിധായകന്‍ ആഷിഖ് അബു. ലോ അക്കാദമിയില്‍ നടക്കുന്നത് വെറുമൊരു ക്യാംപസ് സമരമല്ല, പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമനാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

സമരം ഇരുപതാം ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ എഫ് പോസ്റ്റ് വന്നിരിക്കുന്നത്. ലോ അക്കാദമി മാനേജേമെന്റുമായി കഴിഞ്ഞ ആഴ്ച സിപിഎം ചര്‍ച്ച നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നായിരുന്നു സിപിഎം മുന്നോട്ട് വെച്ച നിര്‍ദേശം.

Ashiq Abu

എന്നാല്‍ ഈ സമവായം ലോ അക്കാദമി മാനേജ്‌മെന്റ് തള്ളിക്കളയുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ അടങ്ങിയ സംഘം ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ ഇന്നലെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്. എന്റെ അച്ഛന്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും എന്ന ലഷ്മി നായരുടെ പ്രസ്താവനയ്ക്ക് ശേഷമായിരുന്നി സിപിഎം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.

അതേസമയം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായരെ മാറ്റുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണ് ഭൂമി പ്രശ്‌നത്തെ ഇതിലേക്ക് വിലിച്ചിഴക്കേണ്ട. സമരത്തെ രാഷ്ട്രീയ പ്രശ്‌നമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

English summary
Ashiq Abu's FB post on Kerala Law Academy protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X