ഹോട്ടലാണെന്ന് കരുതി എസിപിയെ വിളിച്ച് എ.എസ്.ഐ; ഓര്‍ഡര്‍ ചെയ്തതോ ഷവായ് ചിക്കനും കുബ്ബൂസും, വൈറല്‍ സംഭാഷണം
കോഴിക്കോട്: ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തിയ വൃദ്ധന്റെ കഥ മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ആ കഥ യാഥാര്‍ത്ഥ്യമായ സംഭവമാണ് കോഴിക്കോട്ടെ എ.എസ്.ഐയുടേത്. ബാര്‍ബര്‍ ഷോപ്പിന് പകരം അസിസ്റ്റന്റ് കമ്മീഷറാണ് ഇവിടെ കഥാപാത്രം എന്ന വ്യത്യാസം മാത്രമെ ഉള്ളൂ.
ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ സി പിയെ വിളിച്ച് ഷവായും കുബ്ബൂസുമാണ് എ എസ് ഐ ബല്‍രാജ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ എ സി പിയാണ് എന്ന് പറഞ്ഞതോടെ എ എസ് ഐയെ ആകെ വിളറുകയും ചെയ്തു. ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ചാണ് ബല്‍രാജ് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ കോള്‍ പോയത് തൊട്ടുമുന്‍പ് വിളിച്ച ഫറൂഖ് എ സി പി എ എം സിദ്ധിഖിനും. അമളി പറ്റിയതോടെ സോറി പറഞ്ഞ് ബല്‍രാജ് എ സി പിയെ കാര്യം മനസിലാക്കി.
എ സി പിയാകട്ടെ കുഴപ്പമില്ല ആര്‍ക്കായാലും അബദ്ധം പറ്റില്ലേ എന്നാണ് തിരിച്ച് ചോദിച്ചത്. എ ആര്‍ ക്യാംപിലെ ക്വിക്ക് റെസ്പോന്‍സ് ടീമിലെ എ എസ് ഐ ആണ് പന്നിയങ്കര സ്വദേശിയായ ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലായിരുന്നു.
ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയ ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാന്‍ ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ നമ്പര്‍ മാറിപോയത്.
എ എസ് ഐയുടേയും എ സി പിയുടേയും ഫോണ്‍ സംഭാഷണം ഇപ്രകാരമാണ്:
എഎസ്‌ഐ: ഞങ്ങളിപ്പോള്‍ ഫറോക്ക് എത്തീയിട്ടുണ്ട്.
എസിപി: ഏത് സ്റ്റേഷനിലാണ് ഉള്ളത് നിങ്ങള്‍?
എഎസ്‌ഐ: ഞങ്ങളിപ്പോള്‍ കണ്ണൂര്‍ റോഡിലാണ്
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
എസിപി: എന്താ വേണ്ടത്
എഎസ്‌ഐ: ഒരു ഹാഫ് ഷവായ് വേണം, മൂന്ന് കുബ്ബൂസും വേണം. ഒന്ന് പെട്ടെന്ന് റെഡിയാക്ക്വോ
എസിപി: ഒരു രക്ഷയുമില്ല
എഎസ്‌ഐ: ഏ..
എസിപി: ഞാന്‍ ഫറോക്ക് എസിപിയാണ്...
എഎസ്‌ഐ: അയ്യോ സോറി സര്‍... നമസ്‌കാരം സാര്‍, സോറി സാര്‍ ഹോട്ടലിലേക്ക് വിളിച്ചതായിരുന്നു
എസിപി: കുഴപ്പമില്ല.. നോ പ്രോബ്ലം.
എഎസ്‌ഐ: ഒകെ സര്‍. സോറി സര്‍
എസിപി: കുഴപ്പമില്ല..ചങ്ങാതി കോമഡിയായിട്ട് എടുത്താല്‍ മതി, അബദ്ധം ആര്‍ക്കും പറ്റില്ലേ












Click it and Unblock the Notifications