ലോക്ഡൗണില്‍ ഷൂട്ടിംഗ്; സീരിയല്‍ താരങ്ങള്‍ അടക്കം പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം പോലീസ് കസ്റ്റഡിയില്‍. ഇരുപതോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അനധികൃതമായി ഷൂട്ടിംഗ് നടത്തിയത്. കൊവിഡ് വ്യാപനം കാരണമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കെയാണ് ഇവര്‍ ഷൂട്ടിംഗ് നടത്തിയത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതാ കല്യാണം എന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇവര്‍ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുന്ന വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. റിസോര്‍ട്ട് അയിരൂര്‍ പോലീസ് സീല്‍ ചെയ്തു. സീരിയല്‍ താരങ്ങല്‍ള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും എതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാവും.
സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം
അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള തീവ്ര വ്യാപനം ശക്തമായപ്പോള്‍ ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ-സീരിയല്‍ എന്നിവയുടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ സംസ്ഥാനത്ത് തീര്‍ത്തും നിര്‍ത്തിയിരുന്നു. ഇത് ലംഘിച്ചാണ് ഷൂട്ടിംഗ് നടത്തിയത്.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ












Click it and Unblock the Notifications