കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍കെ പ്രേമചന്ദ്രനൊപ്പം ആസിഫ് അലി,ദ‍ൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂടു പിടിയ്ക്കുന്നതോടെ സിനിമാ രംഗത്ത് നിന്ന് ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷയാണ്. നടന്‍ മുകേഷ് ഉള്‍പ്പെടയുള്ള ചില താരങ്ങള്‍ പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു. നടന്‍ ആസിഫ് അലിയുടെ രാഷ്ട്രീയമെന്താണെന്ന് അറിയാമോ. രാഷ്ട്രീയമൊക്കെ അവിടെ നില്‍ക്കട്ടെ കൊല്ലം ഫാത്തിമ മാതാ കൊളെജില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുത്തു.

ഈ സമയത്താണ് പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും കൊളെജില്‍ എത്തിയത്. പ്രചാരണപരിപാടികള്‍ക്കിടെ അണികള്‍ക്കൊപ്പം ആസിഫ് അലിയെ വേദിയിലേക്ക ക്ഷണിച്ചതും പ്രേമചന്ദ്രനായിരുന്നു. ചുരുക്കത്തില്‍ ആസിഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണെന്നേ തോന്നുകയുള്ളൂ...ഇതാ ദൃശ്യങ്ങള്‍

ആസിഫും പ്രേമചന്ദ്രനും

ആസിഫും പ്രേമചന്ദ്രനും

യുവ നടന്‍ ആസിഫ് അലിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും കൊല്ലം ഫാത്തിമ മാതാ കൊളെജില്‍ എത്തിയപ്പോള്‍

പ്രചാരണത്തിനിടെ അല്‍പ്പനേരം

പ്രചാരണത്തിനിടെ അല്‍പ്പനേരം

പ്രചാരണത്തിനിടെയാണ് കൊളെജില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കായി എന്‍കെ പ്രേമചന്ദ്രന്‍ എത്തിയത്.

സ്വീകരിയ്ക്കുന്നു

സ്വീകരിയ്ക്കുന്നു

കൊളെജില്‍ എത്തിയ ആസിഫ് അലിയെ സ്വീകരിയ്ക്കുന്ന എന്‍കെ പ്രേമചന്ദ്രന്‍.

ആസിഫ് അലി കോണ്‍ഗ്രസോ

ആസിഫ് അലി കോണ്‍ഗ്രസോ

സിനിമാക്കാരുടെ രാഷ്ട്രീയം അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താത്പര്യമുണ്ട്. കൊളെജ് യൂണിയന്‍ ഉദ്ഘാടനത്തിനാണ് ആസിഫ് അലി എത്തിയത്. ഫാത്തിമ മാതാ കൊളെജ് യൂണിയന്‍ കെഎസ് യുവിനാണ്. .

കുശലാന്വേഷണം

കുശലാന്വേഷണം

ആസിഫ് അലിയോട് കുശലാന്വേഷണം നടത്തുന്ന എന്‍കെ പ്രേമചന്ദ്രന്‍

പരിപാടി

പരിപാടി

കൊളെജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആസിഫ് എത്തിയത്

ആസിഫും പ്രേമചന്ദ്രനും

ആസിഫും പ്രേമചന്ദ്രനും

കൊളെജിലെത്തിയ ആസിഫിനോട് പ്രചാരണത്തിരക്കിനിടയിലും വര്‍ത്തമാനം പറയാന്‍ പ്രേമചന്ദ്രന്‍ മറന്നില്ല.

English summary
Asif Ali met NK Premachandran at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X