• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ശശികല ടീച്ചറൊക്കെ നീർക്കോലികൾ മാത്രമാണ്; ഗോഡ്സയെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ എൻ ഗോപാലകൃഷ്ണന്‍'

തിരുവനന്തപുരം: ഇന്ത്യയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗത്തിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശനം നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ എൻ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി അശോകന്‍ ചെരുവില്‍.

ആട്ടിൻതോൽ ഊരിമാറ്റിക്കൊണ്ട് തനി ചെന്നായ് ഭാഷയിലാണ് ഗോപാലകൃഷ്ണൻ ഇത്തവണ സംസാരിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ മുസ്ലീമുകളെ തകർക്കുമെന്നും ആ സമയത്ത് മാർക്സിസ്റ്റുകാർ മാത്രമേ അവരുടെ കൂടെ നിൽക്കാനുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞുവെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എൻ.ഗോപാലകൃഷ്ണൻ

എൻ.ഗോപാലകൃഷ്ണൻ

ഇന്ത്യയിൽ കൊറോണ വൈറസ് പരത്തിയത് മുസ്ലീമുകളാണെന്ന് ആർ.എസ്.എസ് ശാസ്ത്രഞ്ജൻ എൻ.ഗോപാലകൃഷ്ണൻ പറയുന്നു. നാടുനീളെ നടന്ന് നിരത്തിൽ തുപ്പിയിട്ടും മൂത്രമൊഴിച്ചിട്ടും തുപ്പൽ പുരട്ടിയ നോട്ടുകൾ വിതരണം ചെയ്തിട്ടുമാണത്രെ അവർ ഈ രോഗം പരത്തിയത്.

മാർക്സിസ്റ്റുകാർ മാത്രം

മാർക്സിസ്റ്റുകാർ മാത്രം

ആട്ടിൻതോൽ ഊരിമാറ്റിക്കൊണ്ട് തനി ചെന്നായ് ഭാഷയിലാണ് ഗോപാലകൃഷ്ണൻ ഇത്തവണ സംസാരിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ മുസ്ലീമുകളെ തകർക്കുമെന്നും ആ സമയത്ത് മാർക്സിസ്റ്റുകാർ മാത്രമേ അവരുടെ കൂടെ നിൽക്കാനുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ ജാഗ്രതൈ..; വര്‍ഗ്ഗീയത പ്രചരിപ്പിച്ചാല്‍ ഇനി പെടും, ശിക്ഷയില്‍ വരുത്തിയത് വന്‍ മാറ്റം

ആർ.എസ്.എസ്. ക്യാമ്പുകളിൽ

ആർ.എസ്.എസ്. ക്യാമ്പുകളിൽ

നാഥുറാം വിനായക് ഗോഡ്സെയെ മാറ്റി നിറുത്തിയാൽ എൻ.ഗോപാലകൃഷ്ണനേക്കാൾ വിഷമുള്ള ഒരു വർഗ്ഗീയ ഭീകര പ്രചാരകൻ രാജ്യത്തു വേറെ ഉണ്ടായിട്ടില്ല. ഇയാളുമായി താരതമ്യം ചെയ്യുമ്പോൾ ശശികല ടീച്ചറൊക്കെ നീർക്കോലികൾ മാത്രമാണ്. വേദപണ്ഡിതൻ ശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളോടെയാണത്രെ ആർ.എസ്.എസ്. ക്യാമ്പുകളിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.

അവർ വ്യാഖ്യാനിക്കുന്നത്

അവർ വ്യാഖ്യാനിക്കുന്നത്

വേദജ്ഞാനം ശാസ്ത്രം എന്നിവയെക്കുറിച്ച് ആർ.എസ്.എസ്. പുലർത്തുന്ന ധാരണ എന്താണെന്ന് നിശ്ചയമില്ല. മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് പുറത്തു വരുന്നത് സ്വാതന്ത്ര്യസമരമാണെന്നാണല്ലോ അവർ വ്യാഖ്യാനിക്കുന്നത്. ഇക്കണക്കിന് അബൂബക്കർ അൽ ബഗ്ദാദിയായിരിക്കും ഐ.എസിൻ്റെ ശാസ്ത്രജ്ഞൻ. (അദ്ദേഹത്തിനും ഡോക്ടറേറ്റുണ്ട്).

ചോരപ്പുഴ

ചോരപ്പുഴ

ഇത്ര നികൃഷ്ടമായി മതവിദ്വേഷം പ്രചരിപ്പിച്ച് ചോരപ്പുഴ ഒഴുക്കാൻ ശ്രമിക്കുന്നവരെ തടയാൻ നമ്മുടെ നിയമസംവിധാനത്തിനു നിവൃത്തിയില്ലേ? മതത്തിൻ്റെ ഉരുക്കു കവചത്തിനകത്ത് ഏതു ഭീകരതക്കും ഒളിച്ചിരിക്കാനാവുന്നു എന്നത് വലിയ ഭയമുണ്ടാക്കുന്നു.

മഹാരാഷ്ട്ര: നസീം ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും, വിജയം ഉറപ്പ്, മന്ത്രിയാവാനും സാധ്യത

യുഎഇയില്‍ മാളുകള്‍ തുറന്നു; മെട്രോയും ബസും ഓടും, കര്‍ശന നിയന്ത്രണങ്ങള്‍

English summary
Asokan Charuvil against an gopalakrshnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X