കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളിക്കുന്നില്‍ വികസന പത്രികയുമായി മുസ്ലീം ലീഗ്

  • By Desk
Google Oneindia Malayalam News

വള്ളിക്കുന്ന്: തിരഞ്ഞെടുപ്പ് പ്രചരണം വളരെയധികം ചൂടേറിയ ഘട്ടത്തില്‍ പ്രചരണത്തിന്റെ പുതിയ രീതികള്‍ തിരയുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. യുവാക്കളെ ആകര്‍ഷിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവരായും സെല്‍ഫിക്ക് പോസ് ചെയ്തും സ്ഥാനാര്‍ഥികള്‍ പ്രചരണ രീതികളില്‍ പുതു വഴി തേടുന്നു.

മുന്നണികള്‍ പ്രകടന പത്രികകള്‍ ഇറക്കുക പതിവാണെങ്കിലും വള്ളിക്കുന്നില്‍ വികസന പത്രികയിറക്കി
പ്രചരണത്തില്‍ പുതിയ രീതി തേടുകയാണ് യുഡിഎഫ്. മുസ്ലീം ലീഗ് ജയിച്ചു കയറുകയാണെങ്കില്‍ മണ്ഡലത്തില്‍ നടപ്പിലാക്കാനുള്ള പദ്ധതികളാണ് വികസന പത്രികയിലുള്ളത്.

Vallikkunnu Campaign

കൃഷിയുടെ അഭിവൃദ്ധിക്കും കുടിവെള്ള ക്ഷാമ പരിഹാരത്തിനുമായി ഇരുമ്പോത്തിങ്ങല്‍ക്കടവില്‍ 36 കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജാണ് ഏറ്റവും പ്രധാന പദ്ധതിയായി വികസന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇതിന് പണം നീക്കി വെച്ചിരുന്നെങ്കിലും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സര്‍ക്കാരിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ സാധിച്ചിരുന്നില്ല. ചേളാരിയില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ ആണ് അടുത്ത വാഗ്ദാനം.

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നിരവധിയുള്ള വള്ളിക്കുന്നില്‍ ഒരു ഗവണ്‍മെന്റ്കോളേജ് എന്നിവയൊക്കെയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. കുടിവെള്ള പദ്ധതികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭവന പദ്ധതികളും വികസന പത്രികയില്‍ ഉള്‍പ്പെടുന്നു.

English summary
Assembly Election 2016: A Special Manifesto for Vallikkunnu by Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X