മുന്നണികളിൽ പെണ്ണുങ്ങൾ രണ്ടു മാത്രം... ഏഴിൽ കോൺഗ്രസ്, ആറിൽ സിപിഎം; വിപ്ളവ മണ്ണിൽ ചിത്രം തെളിഞ്ഞു
ആലപ്പുഴ: വിപ്ളവത്തിന് പേരുകേട്ട ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. അകെയുള്ള ഒൻപത് സീറ്റിൽ രണ്ടിടത്ത് മാത്രമാണ് മുന്നണി സ്ഥാനാർത്ഥികളായി വനിതകളുള്ളത്.കായംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ യു പ്രതിഭാഹരിയും ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ലാലി വിൻസെന്റുമാണ് മത്സര രംഗത്തുള്ള സത്രീകൾ. ചെങ്ങന്നൂരിൽ കോൺഗ്രസ് വിമതയായി രംഗത്തുള്ള മുൻ എംഎൽഎ ശോഭനാ ജോർജ് കൂടിയാകുമ്പോൾ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം മൂന്നാകും.

ഹരിപ്പാട് - രമേശ് ചെന്നിത്തല, ചെങ്ങന്നൂർ-പി.സി വിഷ്ണുനാഥ്, അരൂർ - അഡ്വ.സി ആർ ജയപ്രകാശ്, ചേർത്തല -എസ് ശരത്, ആലപ്പുഴ- ലാലി വിൻസെന്റ്, കായംകുളം - അഡ്വ എം ലിജു, മാവേലിക്കര - ബൈജു കലാശാല എന്നിവിടങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മറ്റ് രണ്ട് സീറ്റുകൾ കേരളാ കോൺഗ്രസ് എമ്മിനും ജനതാദള്‍ യുവിനും വീതംവച്ചു. ഏറെ തർക്കങ്ങൾക്കൊടുവിലാണ് അമ്പലപ്പുഴ സീറ്റ് കോൺഗ്രസ് ജെഡിയുവിന് നൽകിയത്.ഇവിടെ ഷെയ്ക്ക് പി ഹാരിസാണ് സ്ഥാനാർത്ഥി. കുട്ടനാട് സീറ്റിൽ കേരളാ കോൺഗ്രഎമ്മിലെ ജേക്കബ് എബ്രഹാമാണ് മത്സരിക്കുക.

ആലപ്പുഴ-തോമസ് ഐസക്ക്, അമ്പലപ്പുഴ-ജി സുധാകരൻ, അരൂർ - എഎം ആരിഫ്, മാവേലിക്കര- ആർ രാജേഷ്, കായംകുളം - അഡ്വ യു പ്രതിഭാ ഹരി എന്നിവരാണ് മത്സര രംഗത്തുള്ള സി പി എമ്മുകാർ.ചേർത്തല, ഹരിപ്പാട് സീറ്റുകളാണ് സിപിഐയ്ക്ക്. ചേർത്തലയിൽ പി തിലോത്തമനും ഹരിപ്പാട് പി പ്രസാദുമാണ് മത്സരിക്കുക .എൻസിപി യുടെ കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിയും മത്സരിക്കും.

എൻഡിഎ ഒൻപത് സീറ്റിലും മത്സരിക്കുന്നുണ്ട്. ബിജെപി അഞ്ചിടത്തും ബിഡിജെഎസ് നാലിടത്തുമാണ് മത്സരിക്കുക. ചെങ്ങന്നൂർ-പി എസ് ശ്രീധരൻപിള്ള, മാവേലിക്കര -പിഎ വേലായുധൻ, അമ്പലപ്പുഴ- എൽപി ജയചന്ദ്രൻ, ആലപ്പുഴ- രൺജീത് ശ്രീനിവാസ് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. കുട്ടനാട് -സുഭാഷ് വാസു, കായംകുളം - ഷാജി പണിക്കർ, ചേർത്തല -പി എസ് രാജീവ്, അരൂർ - പി അനിയപ്പൻ എന്നിവരാണ് ബിഡിജെ എസ് സ്ഥാനാർത്ഥികൾ.


Click it and Unblock the Notifications