കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടന്‍ ഇനിയില്ലെന്ന്; പകരം മറ്റൊരു ആര്യാടന്‍ തന്നെ വരുമോ

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ രാഷ്ട്രീയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിനോട് കലഹിച്ചും പ്രണയിച്ചും കോണ്‍ഗ്രസ്സിനെ വളര്‍ത്തിയ നേതാവ്.

1977 മുതല്‍ നിലമ്പൂര്‍ മണ്ഡലം ആര്യാടന്‍ മുഹമ്മദിന് മാത്രം സ്വന്തമാണ്. ഒരിയ്ക്കല്‍ പോലും ആര്യാടന്‍ മുഹമ്മദിന് വെല്ലുവിളി ഉയര്‍ത്താന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും അധികം തവണ ആര്യാടനെതിരെ മത്സരിച്ചിട്ടുള്ളത് ഇടത് സ്വതന്ത്രനായ പ്രൊഫസര്‍ തോമസ് മാത്യു ആണ്. 1996 ലെ തിരഞ്ഞെടുപ്പില്‍ ആര്യാടന്റെ ഭൂരിപക്ഷം ഏഴായിരത്തിന് താഴെയെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റ നേട്ടം.

Aryadan Muhammed

എന്നാല്‍ ഇത്തവണ ആര്യാടന്‍ മുഹമ്മദ് മത്സര രംഗത്ത് നിന്ന് പിന്‍മാറുകയാണ്. പ്രായാധിക്യം മൂലമാണോ ഈ പിന്‍മാറല്‍ എന്ന് വ്യക്തമല്ല. എന്തായാലും താനിനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.

ആര്യാടന്‍ മുഹമ്മദല്ലെങ്കില്‍ പിന്നെ ആര് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. മകനും സംവിധായകനും നിലവില്‍ നിലമ്പൂര്‍ നഗരസഭ അധ്യക്ഷനും ആയ ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഷൗക്കത്തിന് അത്ര എളുപ്പത്തില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപിസിസി സെക്രട്ടറിയായ വിവി പ്രകാശിന് ഇത്തവണ ഷുവര്‍ സീറ്റ് നല്‍കണം എന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തവണ തവനൂര്‍ മണ്ഡലത്തില്‍ കെജി ജലീലിനോട് മത്സരിച്ച് വിവി പ്രകാശ് പരാജയപ്പെട്ടിരുന്നു.

ഇതിനിടെ കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ വിഎസ് ജോയിന്റെ പേരും നിലമ്പൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ജോയ് നിലമ്പൂര്‍ സ്വദേശിയാണെന്ന പ്രത്യേകതയും ഉണ്ട്.

English summary
Kerala Assembly Election 2016: Aryadam Muhammed may not contest this time-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X