ഒടുവില്‍ വിഎസ് പറഞ്ഞു.... സുധാകരനെ ജയിപ്പിക്കണം
അമ്പലപ്പുഴ: പിണക്കങ്ങളെല്ലാം മാറ്റിവച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍ അമ്പലപ്പുഴയില്‍ കാലുകുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനെ വന്‍ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണമെന്നും അദ്ദേഹം ആണികളോട് ആഹ്വാനം ചെയ്തു. പക്ഷേ, കഴിഞ്ഞ വിഎസ് സര്‍ക്കാറിനെ പുകഴ്ത്തിയാണ് വിഎസ് തന്റെ ജന്മനാട്ടില്‍ കത്തിക്കയറിയത്. ഒപ്പം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിക്കാനും വിഎസ് മറന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി- വെള്ളാപ്പള്ളി കൂട്ടുകെട്ടാണ് കേരളത്തില്‍. അതിന് തക്കതായ തെളിവുണ്ട്. നടേശനെ സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടി 10 ഏക്കര്‍ ഭൂമി ഇടുക്കിയില്‍ പതിച്ചുനല്‍കി. അതിന് പ്രത്യുപകാരമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി യുഡിഎഫിനെ സഹായിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
വിഎസിന്റെ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടി രാഷ്ട്രീയ കേരളം അതീവശ്രദ്ധയോടെയാണ് നോക്കികണ്ടിരുന്നത്. അഭിപ്രായ ഭിന്നതയുടെ പേരില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിഎസ് നേരത്തെ വിട്ടുനിന്നിരുന്നു. ഒടുവില്‍ സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ടാണ് വിഎസ് അമ്പലപ്പുഴയിലെ പരിപാടിക്കെത്തിയത്.
വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍ എല്‍ഡിഎഫിനെവിജയിപ്പിക്കണമെന്ന് മാത്രമേ പറയൂ എന്നാണ് രാഷ്ട്രീയ ലോകം കരുതിയിരുന്നത്. എന്നാല്‍, സുധാകരനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിഎസ് പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ തത്കാലം കെട്ടടങ്ങി.












Click it and Unblock the Notifications