മുസ്ലീം ലീഗില്‍ പെയ്‌മെന്റ് സീറ്റ് വിവാദം കത്തുന്നു; കുറ്റ്യാടിയില്‍ പാറക്കലോ, സൂപ്പിയോ?
കോഴിക്കോട്: കൊടുവള്ളിയില്‍ വിമതന്‍ സൃഷ്ടിച്ച പരുക്കുകള്‍ക്കുശേഷം കുറ്റ്യാടി-നാദാപുരം മണ്ഡലങ്ങളും മുസ്ലിം ലീഗിന് കടുത്ത തലവേദനയാവുന്നു. ഈ മണ്ഡലങ്ങള്‍ വച്ചുമാറണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിനിടെ ആരാവണം സ്ഥാനാര്‍ഥിയെന്നത് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ വെള്ളം കുടിപ്പിക്കുകയാണ്. അതിനിടെ, മണ്ഡലം കുറ്റ്യാടിയായി നിലനിര്‍ത്താനും പ്രവാസി വ്യവസായിയെ സ്ഥാനാര്‍ഥിയാക്കാനും ലീഗിലെ ചിലര്‍ പെയ്‌മെന്റ് വാങ്ങിയെന്ന ആരോപണം അണികള്‍ക്കിടയില്‍ ശക്തമാവുകയാണ്.

ലീഗിലെ സൂപ്പി നരിക്കാട്ടേരിയായിരുന്നു കുറ്റ്യാടിയില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി. സൂപ്പി ജയിക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പില്‍ പെട്ടെന്നായിരുന്നു ഇടിത്തീ പോലെ നാദാപുരത്ത് അഞ്ചു ലീഗ് യുവാക്കള്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടത്. ഇതോടെ തെരഞ്ഞെടുപ്പുരംഗം കലങ്ങി മറിഞ്ഞു. അങ്ങനെയാണ് സൂപ്പി തോല്‍ക്കുകയും 6,972 വോട്ടിന് ലതിക ജയിക്കുകയും ചെയ്തതെന്ന് ലീഗും കോണ്‍ഗ്രസും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഒത്തുപിടിച്ചാല്‍ കുറ്റ്യാടി കിട്ടുമെന്നും അവര്‍ കണക്കുകൂട്ടുന്നു. സ്ഥാനാര്‍ഥി കോണ്‍ഗ്രസുകാരനാണെങ്കില്‍ ഒന്നുകൂടി നന്നായെന്നാണ് ഇരുകൂട്ടരുടെയും വാദം.

എന്നാല്‍, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ലയ്ക്കു കുറ്റ്യാടി മണ്ഡലം തീറെഴുതിയ മട്ടിലാണ് ചില നേതാക്കളുടെ പെരുമാറ്റമെന്ന് അണികള്‍ ആരോപിക്കുന്നു. നാദാപുരം പഞ്ചായത്തില്‍ ദീര്‍ഘകാലം പ്രസിഡന്റായി കരുത്തു തെളിയിച്ച നേതാവാണ് സൂപ്പി നരിക്കാട്ടേരി. സൂപ്പിയ്ക്ക് കുറ്റ്യാടിയില്‍ ഒരവസരംകൂടി നല്‍കാവുന്നതേയുള്ളൂ. ഇനി മണ്ഡലം വച്ചുമാറുകയാണെങ്കില്‍ തീര്‍ച്ചയായും സൂപ്പി മാത്രമാവും ചിത്രത്തില്‍. ഈ സാധ്യത പാടെ അടച്ചുകളയുന്നതിനാണ് മണ്ഡലങ്ങള്‍ വച്ചുമാറാതെ രണ്ടും കൈവിടുന്ന കളിക്ക് ലീഗില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അണികള്‍ ആരോപിക്കുന്നു.
പാറക്കലിന്റെ വീട്ടില്‍ പതിവു സന്ദര്‍ശകനായ ഇ അഹമ്മദ് എംപിയാണ് ലീഗില്‍ അദ്ദേഹത്തിനുവേണ്ടി കരുക്കള്‍ നീക്കുന്നത്. എനിക്കൊരു സീറ്റു വേണം എന്നായിരുന്നു ഇ അഹമ്മദ് തെരഞ്ഞെടുപ്പു ചര്‍ച്ചയില്‍ ഉന്നയിച്ചതുപോലും. ആ സീറ്റാണ് കുറ്റ്യാടി സീറ്റ്. കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞ് അവസാനം കാലവും കടന്നുപോകുന്ന മട്ടിലാണ് സൂപ്പിയുടെ നില്‍പ്പ്. മണ്ണും ചാരിനിന്ന പെയ്‌മെന്റ് സീറ്റുകാര്‍ മണ്ഡലവും കൊണ്ടുപോകുമോയെന്ന അണികളും നോക്കിയിരിക്കുന്നു...












Click it and Unblock the Notifications