Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സിസ് ജോര്‍ജ്ജിനും ബിജിമോള്‍ക്കും ഉണ്ട് ആസ്തി... പക്ഷേ

ഫ്രാന്‍സിസ് ജോര്‍ജിന്റെ കൈവശം 18000രൂയും, ഭാര്യയുടെ പക്കല്‍ 23000 രൂപയും ഉണ്ട്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി 6,83,334 രൂപ നിക്ഷേപം. ഭാര്യയുടെ അക്കൗണ്ടുകളില്‍ 14,4980 രൂപയുണ്ട്. ഫെഡറല്‍ ബാങ്കിന്റെ 6,39219 രൂപയുടെ ഷെയറുകളുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ 10400 രൂപയുടേയും,റിലയന്‍സ് പവറില്‍ 2405 രൂപയുടേയും,റിലയന്‍സ് എനര്‍ജിയില്‍ 8039 രൂപയുടേയും, റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 3,14355 രൂപയുടേയും ഓഹരികളുണ്ട്. കോതമംഗലം ഡയോസിസന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ രണ്ടുലക്ഷത്തിന്റെ ഒരു ഷെയറും ഫ്രാന്‍സിസ് ജോര്‍ജ്ജിനുണ്ട്.

Francis George nomination

എട്ടു ഗ്രാം സ്വര്‍ണം കൈവശമുണ്ട്. 26,000 രൂപ എംപി പെന്‍ഷന്‍, 18554 രൂപ ബാങ്ക് പെന്‍ഷന്‍ എന്നിവയുണ്ട്. ആകെ 2.78 ഏക്കര്‍. ഇതില്‍ ഭൂരിഭാഗവും കുടുംബപരമായി കൈമാറിക്കിട്ടിയതാണ്. മുളവൂര്‍ വില്ലേജില്‍ 3981.84ചതുരശ്രയടി വീടുണ്ട്. സ്ഥലവും വീടും ചേര്‍ത്ത് 4,28,00000 രൂപയുടെ ആസ്തിയാണ് കണക്കാക്കുന്നത്. വിവിധ ബാങ്കുകളിലായി 40,76536 രൂപയുടെ വായ്പയുണ്ട്. ഭാര്യക്ക് 425 ഗ്രാം സ്വര്‍ണമുണ്ട്. ഇതിന് 9,69,000രൂപ വില മതിക്കും.

ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രന് തിരുനെല്‍വേലിയില്‍ 30 ലക്ഷം രൂപാ വിലമതിക്കുന്ന സ്ഥലമുണ്ട്. 1.12 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്. മൂന്നാറില്‍ 32 ലക്ഷം വില വരുന്ന എട്ട് സെന്റ് സ്ഥലവും വീടും ആസ്തിയായുണ്ട്. എസ് രാജേന്ദ്രന്റേയും ഭാര്യയുടേയും പേരില്‍ ഓരോ ലക്ഷം രൂപയുടെ എല്‍ഐസി പോളിസിയുണ്ട്. മൂന്നാര്‍ സഹകരണ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളിലായി 63000, 1300 രൂപ, എസ്ബിഐ മൂന്നാര്‍ ശാഖയില്‍ 56,000 രൂപ എന്നിങ്ങനെ നിക്ഷേപമുണ്ട്. പണമായി 2500 രൂപയാണ് കൈവശമുള്ളത്. കുടുംബ വിഹിതമായി ലഭിച്ചിട്ടുള്ളത് 55 ലക്ഷം രൂപ. സ്വന്തമായി സ്വര്‍ണാഭരണങ്ങളില്ല. 399440 രൂപാ വിലയുള്ള 114 ഗ്രാം സ്വര്‍ണം ഭാര്യക്കുണ്ട്.

Bijimol

പീരുമേട് എംഎല്‍എയും സ്ഥാനാര്‍ഥിയുമായ ഇഎസ് ബിജിമോളുടെ കൈവശം 46,000 രൂപ. ഭര്‍ത്താവിന്റേയും രണ്ടു കുട്ടികളുടേയും കൈവശം 57750 രൂപയും. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ എന്നിവയിലായി 1,05000 രൂപയുടെ നിക്ഷേപം. 1,70000 രൂപയുടെ സ്വര്‍ണ്ണമടക്കം 2,066000 രൂപയുടെ അസ്ഥിര നിക്ഷേപം. ഇതില്‍ സ്വന്തം പേരിലുള്ള മഹീന്ദ്രാ ബൊലേറോ വാഹനവും ഉള്‍പ്പെടും. ഭര്‍ത്താവിന്റെയും കുട്ടികളുടേയും പേരിലായി 25,05778 രൂപയുടെ അസ്ഥിര നിക്ഷേപം. പത്തുലക്ഷം രൂപയുടെ ഭൂമിയാണ് ബിജിമോള്‍ക്ക് സ്വന്തമായിട്ടുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ ഒരു കോടി രൂപയുടെ ഭൂസ്വത്തുണ്ട്.അഞ്ചു ലക്ഷം രൂപയുടെ വാഹനവായ്പയടക്കം 14,93300 രൂപയുടെ ബാധ്യത ബിജിമോള്‍ക്കുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ 13,98012 രൂപയുടെ ബാധ്യത. ബിജിമോളുടെ പേരില്‍ ബാങ്ക് നിക്ഷേപമില്ല.
ചിത്രം- ഇടുക്കി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനാധിപത്യ കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.ഫ്രാന്‍സീസ് ജോര്‍ജ് പത്രിക സമര്‍പ്പിക്കുന്നതിന് പ്രകടനമായി എത്തുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+