കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയാശാന്‍ കോടീശ്വരന്‍; പക്ഷെ സ്വത്ത് പാര്‍ട്ടിയുടെതാണെന്ന് മാത്രം

  • By Desk
Google Oneindia Malayalam News

ഇടുക്കി:സ്വന്തം നാവു പോലെ സ്വത്തിലും സമ്പന്നനാണ് ഉടുമ്പഞ്ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എംഎം മണി. മണിയാശാന്റെ പേരിലുളളത് 2.82 കോടിയുടെ സ്വത്ത്. എന്നാല്‍ ഇതൊന്നും സ്വന്തം സ്വത്തല്ല... പിന്നെ ആരുടെ പേരിലാ? സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി വാങ്ങിയ സ്ഥലവും നിര്‍മ്മിച്ച ഓഫീസ് കെട്ടിടങ്ങളും മണിയുടെ പേരിലായതിനാലാണ് മണിയ്ക്ക് ഇത്രയധികം സന്പാദ്യം വന്നത്.

MM Mani Nomination

ജില്ലയിലെ അഞ്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക നല്‍കി. ജനാധിപത്യ കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ ഫ്രാന്‍സീസ് ജോര്‍ജ്(ഇടുക്കി), എംഎം മണി(ഉടുമ്പഞ്ചോല), എസ് രാജേന്ദ്രന്‍(ദേവികുളം), ഇഎസ് ബിജിമോള്‍(പീരുമേട്), റോയി വാരികാട്ട്(തൊടുപുഴ) എന്നിവരാണ് പത്രിക നല്‍കിയത്. ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എകെ മണിയും പത്രിക നല്‍കി.

Read More: ഫ്രാന്‍സിസ് ജോര്‍ജ്ജിനും ബിജിമോള്‍ക്കും ഉണ്ട് ആസ്തി... പക്ഷേRead More: ഫ്രാന്‍സിസ് ജോര്‍ജ്ജിനും ബിജിമോള്‍ക്കും ഉണ്ട് ആസ്തി... പക്ഷേ

ബൈസണ്‍വാലി വില്ലേജില്‍ രണ്ടിടങ്ങളിലായി 67 സെന്റ് കൃഷി ഭൂമി എംഎം മണിയ്ക്ക് സ്വന്തമായുണ്ട്. ഇതിന്റെ ശരാശരി വിപണി വില 67 ലക്ഷം രൂപ. എംഎം മണിയുടെ കൈവശം 5000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമുണ്ട്. എസ്ബിടി പൊട്ടന്‍കാട് ശാഖയില്‍ 4449 രൂപയുടെ നിക്ഷേപമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിലും കേരള സംസ്ഥാന സഹകരണ ആശുപത്രിയിലും ഓഹരികളുണ്ട്. ഭാര്യയുടെ കൈവശം 56 ഗ്രാം സ്വര്‍ണ്ണമുണ്ട്. ജില്ലാ സെക്രട്ടറിയായിരിക്കെ സിപിഎം ജില്ലാ കമ്മറ്റി വാങ്ങിയ മഹീന്ദ്ര ബൊലേറോ ജീപ്പും മാരുതി ആള്‍ട്ടോ കാറും എംഎം മണിയുടെ പേരിലാണ്.

English summary
Assembly Election 2016: LDF Candidates of Idukki District submitted Nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X