മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു? ഇടതും ലീഗും റെഡി... പക്ഷേ കോണ്‍ഗ്രസ്സോ?
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും കീറാമുട്ടിയായി നിന്നപ്പോഴും സംശയവും കലഹങ്ങളുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. മലപ്പുറം ജില്ലയില്‍ പലയിടത്തും പ്രചാരണത്തില്‍ മുന്നിലെത്തുന്നതിനും മുസ്ലീം ലീഗിനായിട്ടുണ്ട്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെയാരെയും തീരുമാനിക്കാത്തതു കാരണം പ്രചാരണ രംഗം ചൂടുപിടിച്ചിട്ടില്ലായിരുന്നു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ സ്വതന്ത്രന്മാരെ ഇറക്കി സീറ്റ് സ്വന്തമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ജില്ലിയില്‍ സിപിഎമ്മിന് 11 സീറ്റുകളാണ് ഉള്ളത്. അതില്‍ അഞ്ച് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയാണ് സിപിഎം രംഗത്തിറക്കുന്നത്. സിപിഐ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കും. ഇതില്‍ രണ്ടിടങ്ങളിലും സ്വതന്ത്രന്മാര്‍ ആയിരിയ്ക്കാനാണ് സാധ്യത. ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് എന്‍സിപിയും മറ്റേ മണ്ഡലത്തില്‍ ഐഎന്‍എലും മത്സരിക്കും.
സിപിഎം പട്ടിക പ്രകാരം പൊന്നാനി - പി ശ്രീരാമകൃഷണന്‍ , പെരിന്തല്‍മണ്ണ- വി ശശികുമാര്‍, വണ്ടൂര്‍- കെ നിഷാന്ത്, മങ്കട- അഡ്വ ടികെ റഷീദലി, വേങ്ങര- അഡ്വ പിപി ബഷീര്‍, മലപ്പുറം- കെപി സുമതി, തവനൂര്‍- കെടി ജലീല്‍(സ്വത), താനൂര്‍ - വി അബ്ദുറഹ്മാന്‍(സ്വത), തിരൂര്‍ - ലില്ലീസ് ഗഫൂര്‍(സ്വത), നിലമ്പൂര്‍ - പിവി അന്‍വര്‍(സ്വത), കൊണ്ടോട്ടി- പികെ വീരാന്‍കുട്ടി(സ്വത)
സി.പി.ഐ.യുടെ തിരൂരങ്ങാടി, മഞ്ചേരി മണ്ഡലങ്ങളില്‍ നിയാസ് പുളിക്കലകത്തും ജാസ്മിന്‍ ഷായും മത്സരിക്കും. എന്‍സിപിയുടെ കോട്ടയ്ക്കല്‍ സീറ്റില്‍ വ്യവസായി ഫാല്‍ക്കണ്‍ മമ്മൂട്ടി സ്വതന്ത്രനായും വള്ളിക്കുന്നില്‍ നിന്ന് ഐഎന്‍എല്ലിന്റെ ടിപി അബുലൈസും മത്സരത്തിനിറങ്ങും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇചുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലന്പൂര്‍ മണ്ഡലത്തില്‍ ആര്യാടന് പകരം ആരായിരിക്കും ഇത്തവണ രംഗത്തിറങ്ങുക എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ധാരണയും ഇല്ല.












Click it and Unblock the Notifications