Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ സിപിഎം പതറുന്നോ... തോമസ് മാത്യുവിനെ മത്സരിപ്പിക്കാന്‍ വിമതനീക്കം?

മലപ്പുറം: പിവി അന്‍വറിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിയ്ക്കാനുള്ള പാര്‍ട്ടി നീക്കത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. രണ്ട് തവണ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ച പ്രൊഫ എം തോമസ് മാത്യുവിനെ അന്‍വറിനെ മത്സരിപ്പിയ്ക്കാന്‍ വിമത നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്‍വറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നൂറി കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും തീരുമാനം പ്രഖ്യാപിക്കുന്നതിനായി ഏപ്രില്‍ ആദ്യവാരം വിപുലമായ തിരഞ്ഞെടുപ്പ് കണ്‍വന്‍വിളിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

Nilambur CPM Protest

അതേ സമയം നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ാര്യാടന്‍ ഷൗക്കത്തോ, കെപിസിസി സെക്രട്ടരി വിവി പ്രകാശോ എന്ന കാര്യത്തിലാണ് ഇപ്പോഴും തര്‍ക്കം. രണ്ട് പേര്‍ക്ക് വേണ്ടിയും അനുയായികള്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ സിപിഎമ്മിലെ സ്ഥിതി തന്നെ ആയിരിയ്ക്കും കോണ്‍ഗ്രസ്സിലും എന്നാണ് സൂചന.

പിവി അന്‍വറിനെതിരെ നിലമ്പൂരില്‍ രാജിയും കോലംകത്തിക്കലും പ്രതിഷേധ പ്രകടനവും തുടരുകയാണ് ചുങ്കത്തറയിലും വഴിക്കടവിലും പോത്തുകല്ലിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ചുങ്കത്തറ അണ്ടിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിവി അന്‍വറിന്റെ കോലം കത്തിച്ചായിരുന്നു പ്രകടനം. പോത്തുകല്ലില്‍ പഞ്ചായത്തംഗം ജോസഫ് ജോണ്‍, ചെമ്പന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി അംഗം റെജി, ആനക്കാപ്പ് ബ്രാഞ്ച് സെക്രട്ടറി ജോയി എന്നിവര്‍ നേതൃത്വം നല്‍കി. നാലു ബ്രാഞ്ചുകള്‍ കൂടി കഴിഞ്ഞ ദിവസം രാജി നല്‍കിയിട്ടുണ്ട് . ഇതോടെ രാജിവെച്ച ബ്രാഞ്ചുകളുടെ എണ്ണം 14ആയി.

CPM

ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും കൂടുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെക്കാന്‍ രംഗത്തെത്തിയെങ്കിലും ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഓഫീസിലെത്താത്തതിനാല്‍ രാജി നല്‍കാനായില്ല. ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫീസായ കുഞ്ഞാലി സ്മാരക മന്ദിരം സിപിഎം വിമതപക്ഷം പിടിച്ചെടുത്തിരിക്കുകയാണ്. ഓഫീസ് തിരിച്ചുപിടിക്കാന്‍ ഔദ്യോഗിക പക്ഷത്തെ ആരും എത്തിയില്ല. വിമതപക്ഷത്തെ നേതാക്കളും പ്രവര്‍ത്തകരും ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ചു. ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ 20 ബ്രാഞ്ചുകളില്‍ ഭൂരിപക്ഷവും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. 160 പാര്‍ട്ടി അംഗങ്ങളില്‍ 150തിലേറെപ്പേരും വിമതപക്ഷത്താണ്.

എടക്കര ലോക്കല്‍ കമ്മിറ്റിയിലും വിമതപക്ഷത്തിനാണ് മേല്‍ക്കൈ. എന്നാല്‍ ഇവിടെ കൂട്ടരാജിഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട്ടിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും ഇടതുമുന്നണിക്കെതിരെ മത്സരിച്ച പിവി അന്‍വറിനെ ഇടതു സ്വതന്ത്രനായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിമതപക്ഷം. സിപിഎം എടക്കര ഏരിയാ നേതൃത്വത്തിന്റെ നിശബ്ദ പിന്തുണയും ഇവര്‍ക്കുണ്ട്.

അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച നിലമ്പൂര്‍ ഏരിയാ കമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ വിമതപക്ഷം ആലോചിച്ചിരുന്നെങ്കിലും അവസാനനിമിഷം ഉപേക്ഷിച്ചു. പകരം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചചേര്‍ത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണരംഗത്തിറങ്ങാനാണ് തീരുമാനം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നു വര്‍ഷം മുമ്പ് തോമസ് മാത്യു സിപിഎം അംഗത്വമെടുത്തിരുന്നു. ഇപ്പോള്‍ ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

നേരത്തെ ചുങ്കത്തറ മാര്‍ത്തോമ്മ കോളേജ് പ്രിന്‍സിപ്പലും കെ.പി.സി.സി അംഗവുമായിരുന്ന തോമസ് മാത്യു, ആര്യാടന്‍ മുഹമ്മദിനോട് ഇടഞ്ഞാണ് 1996ല്‍ ഇടതുപക്ഷ സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ചത്. അന്ന് കേവലം 6693 വോട്ടിനാണ് ആര്യാടന്‍ വിജയിച്ചത്. 2001 തോമസ് മാത്യുവിനെ മാറ്റി അന്‍വര്‍ മാസ്റ്ററെ സ്വതന്ത്രനാക്കി ഇറക്കിയപ്പോള്‍ ആര്യാടന്‍ ഭൂരിപക്ഷം 21626 വോട്ടായി കുത്തനെ ഉയര്‍ന്നു. ഇതോടെ സ്വതന്ത്രപരീക്ഷണം നിര്‍ത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായിരുന്ന പി ശ്രീരാമകൃഷ്ണനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ 18070 വോട്ടിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

കഴിഞ്ഞ തവണ തോമസ് മാത്യു എത്തിയപ്പോഴാണ് ആര്യാടന്‍ ഭൂരിപക്ഷം 5598 ആയി കുറക്കാന്‍ കഴിഞ്ഞത്. ആര്യാടന്‍ മുഹമ്മദ് മാറിനില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഏറെയുണ്ടായിട്ടും തോമസ് മാത്യുവിനെ തഴഞ്ഞ് വ്യവസായിയും മുന്‍യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പിവി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്കിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+