കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലമ്പുഴയില്‍ വിഎസ്സിന് സീറ്റ് ഇല്ലത്രേ... ഇത് സിപിഎമ്മിന്റെ പതിവ് കളി തന്നെ?

Google Oneindia Malayalam News

തിരുവനന്തപുരം/പാലക്കാട്: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിച്ച് ജയിച്ചത് മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു. ഇത്തവണയും വിഎസിന് വേണ്ടി മലമ്പുഴ മണ്ഡലം ഒഴിച്ചിട്ടിരിയ്ക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയില്‍ വിഎസ് അച്യുതനാന്ദന്റെ പേര് തന്നെ ഇല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മലമ്പുഴ മണ്ഡലത്തില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ് പാര്‍ട്ടി നല്‍കിയിരിയ്ക്കുന്നത്.

VS Achuthanandan

എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയൊന്നും വേണ്ടെന്നാണ് ,സിപിഎമ്മിനോട് ഏറെ അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. 2006 ലും 2011 ലും മലമ്പുഴയില്‍ വിഎസിന് തുടക്കത്തില്‍ സീറ്റ് നിഷേധിച്ചതായിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയ്ക്ക് തീരുമാനം മാറ്റേണ്ടിവന്നു. കഴിഞ്ഞ തവണയും എ പ്രഭാകരന്റെ പേരായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അതിന് മുമ്പ് കെവി രാമകൃഷ്ണന്റെ പേരും.

എന്തായാലും ഇത്തവണ വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കും എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാകില്ല. കാരണം പോളിറ്റ് ബ്യൂറോ തന്നെ നിര്‍ദ്ദേശിച്ച കാര്യമാണത്. അപ്പോള്‍ പിന്നെ എവിടെ മത്സരിയ്ക്കും എന്ന കാര്യത്തില്‍ മാത്രമാണ് സംശയം.

ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക കൊടുത്തെങ്കിലും വിഎസ് അച്യുതാനന്ദന്‍ താത്പര്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് മലമ്പുഴ സീറ്റ് തന്നെ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് സൂചന. വിഎസിനെ ആലപ്പുഴയില്‍ മത്സരിപ്പിയ്ക്കാനും പാര്‍ട്ടി നേതൃത്വം ആഗ്രഹിയ്ക്കുന്നുണ്ടത്രെ. പിണറായി വടക്കന്‍ കേരളത്തില്‍ മത്സരിയ്ക്കുമ്പോള്‍ വിഎസ് തെക്കന്‍ കേരളത്തില്‍ മത്സരിയ്ക്കുന്നതായിരിയ്ക്കും ഉചിതം എന്നാണ് പാര്‍ട്ടി കരുതുന്നത്.

എന്തായാലും വിഎസിന്റെ പേര് പട്ടികയില്‍ ഇല്ല എന്നത് വലിയ വാര്‍ത്തയായിക്കഴിഞ്ഞു. പക്ഷേ വിഎസ്സിനേയും സിപിഎമ്മിനേയും അറിയുന്നവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ വലിയ ആശങ്കകളൊന്നും ഇല്ല.

English summary
Kerala Assembly Election 2016: No seat for VS Achuthanandan at Malampuzha constituecy- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X