Get Updates
Get notified of breaking news, exclusive insights, and must-see stories!

2,60,19,284 വോട്ടര്‍മാര്‍... കേരളം വിധിയെഴുതുന്നു... ഇടത്തോട്ടോ വലത്തോട്ടോ?

തിരുവനന്തപുരം: കേരളം ഇടത്തോട്ടോ അതോ വലത്തോട്ടോ....? രണ്ടരക്കോടിയിലേറെ വരുന്ന വോട്ടര്‍മാര്‍ വിധിയെഴുതുകയാണ്. 14-ാം നിയമസഭ ആര് നയിക്കും എന്ന് കേരള ജനത നിശ്ചയിക്കുകയാണ്.

രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഇടത്, വലത്, എന്‍ഡിഎ മുന്നണികളും, മറ്റ് പാര്‍ട്ടികളും സ്വതന്ത്രരും അടക്കം 1,203 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രണ്ട് കോടി അറുപത് ലക്ഷത്തി പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എണ്‍പത്തിനാല് വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിയ്ക്കുക. 1,25,10,589 പുരുഷ വോട്ടര്‍മാരും 1,35,08,693 സ്ത്രീ വോട്ടര്‍മാരും ആണ് ഉള്ളത്.

Kerala Voting

140 മണ്ഡലങ്ങളിലായി 21,498 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 3137 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്. കനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ ഏര്‍പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73 സീറ്റുകള്‍ നേടി യുഡിഎഫ് ആണ് അധികാരത്തിലെത്തിയത്. എല്‍ഡിഎഫിന് ലഭിച്ചത് 67 സീറ്റുകളായിരുന്നു. ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. എല്‍ഡിഎഫോ യുഡിഎഫോ എന്നതിനപ്പുറം, ചരിത്രത്തിലാദ്യമായി കേരളത്തില്‍ ബിജെപിയോ അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയോ അക്കൗണ്ട് തുറക്കുമോ എന്ന് ജനം വിധിയെഴുതുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+