കുഞ്ഞമ്മ പിണക്കത്തിലാണ്... പാട്ടിലാക്കാന്‍ സിപിഎം, ദൂതനായി ഐസക്!!!
ആലപ്പുഴ: ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയെ അങ്ങനെ വിട്ടുകളയാന്‍ സിപിഎം തയ്യാറല്ല. പ്രത്യേകിച്ച്, ബിജെപി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് കാത്തിരിക്കുമ്പോള്‍. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎം തോമസ് ഐസക് എംഎല്‍എയെയാണ് ചുമതലപ്പെടുത്തിയത്.
ഐസക് വെള്ളിയാഴ്ച രാത്രി ഗൗരിയമ്മയെ ചാത്തനാട്ടുള്ള വീട്ടിലെത്തി കണ്ടു. മനപൂര്‍വമല്ല സീറ്റു നല്‍കാത്തത്. വിജയസാധ്യതകള്‍ പരിഗണിച്ചപ്പോള്‍ യാദൃശ്ചികമായി സീറ്റ് നല്‍കാന്‍ കഴിയാത്തതാണെന്നാണ് ഐസക് ഗൗരിയമ്മയെ അറിയിച്ചത്.

സീറ്റു കിട്ടാത്തതിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന സെന്ററില്‍ കടുത്ത തീരുമാനമൊന്നും എടുക്കരുതെന്ന അഭ്യര്‍ത്ഥനയും ഐസക് ഗൗരിയമ്മയ്ക്ക് മുന്നില്‍ വെച്ചു. ഗൗരിയമ്മ എന്നും ഒപ്പമുണ്ടാകണമെന്ന ആഗ്രഹവും അദ്ദേഹം അവരോട് പറഞ്ഞു.
പക്ഷേ, ഗൗരിയമ്മ ഐസക്കിനോട് അത്ര ഇണങ്ങിയില്ല. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഐസക് ഇങ്ങനെ പറഞ്ഞത്. 'ഗൗരിയമ്മ ഇപ്പോഴും പിണക്കത്തിലാണ്'. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഗൗരിയമ്മയെ പാട്ടിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇനിയും കൂടിക്കാഴ്ച തുടരാനാണ് സിപിഎമ്മിന്റെ പരിപാടി. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഐസക് ഗൗരിയമ്മയെ കണ്ടത്.
ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കി ഗൗരിയമ്മയെയും ജെഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയിരുന്നു. അതിലൊന്നും വഴങ്ങാന്‍ ഗൗരിയമ്മ തയ്യാറായില്ല. ഇതോടെയാണ് നേരിട്ട് കണ്ട് അനുരഞ്ജന ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ജെഎസ്എസ് പലതായി പിളര്‍ന്നെങ്കിലും ഗൗരിയമ്മയ്ക്ക് ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന സിപിഎം തിരിച്ചറിവാണ് അവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമിത്തിന് പിന്നില്‍












Click it and Unblock the Notifications