തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ അക്രമികള്‍ നശിപ്പിച്ചു
തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ 32 ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചിട്ടുള്ളത്.

വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി, കോട്ടേക്കാട്, പരിയാപുരം, മുറിവഴിക്കല്‍, ഈസ്റ്റ് അരിക്കാഞ്ചിറ, പറവണ്ണ, കാനൂര്‍ മേഖലകൡലാണു ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമെ തിരൂര്‍ നഗരസഭാ പരിധിയിലെ അന്നാര മേഖലയിലും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആഴ്ചകള്‍ക്കു മുമ്പു തന്നെ മേഖലയില്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ബോര്‍ഡ് നശിപ്പിക്കല്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. എതിര്‍പക്ഷം ഇത്തരത്തില്‍ തരംതാഴ്ന്ന അക്രമ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത് അപലപനീയമാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 22ന് രാത്രിയാണ് കൂടുതല്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നു വരികയാണ്. അങ്ങാടികളിലും പ്രദേശങ്ങളിലെ വഴിയരികിലുമായ സ്ഥാപിച്ച വന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകളാണ് നശിപ്പിക്കുന്നത്. സംഭവത്തെ കുറിച്ചു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications