അമ്പലപ്പുഴയിലേക്ക് വിഎസ് വരുന്നു... എന്താ സുധാകരനോടുള്ള പിണക്കം മാറിയോ?
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് ഒടുവില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമ്മതിച്ചു. ഈ മാസം 30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദ്ദഫലമായിട്ടാണ് വിഎസ് എത്തുന്നതെന്നാണ് സൂചന. അതുകൊണ്ടുതന്നെ സുധാകരനോട് ഇനി പരസ്യമായി പിണക്കം നടിക്കാന്‍ വിഎസിനാവില്ല.
രണ്ടാഴ്ച മുമ്പ് നടന്ന ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിഎസ് വിട്ടുനിന്നിരുന്നു. ആലപ്പുഴയിലും കുട്ടനാട്ടിലും വിഎസ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, സുധാകരനോടുള്ള വിരോധമാണ് അമ്പലപ്പുഴയില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെന്നായിരുന്നു ആക്ഷേപം.

വിഎസിന് വേണ്ടി ജയേ വിളിക്കുന്നത് കുറെ കള്ളുകുടിയന്മാരാണെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളന കാലത്ത് സുധാകരന്‍ ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുധാകരനോട് വിഎസിന് അതൃപ്തി തുടങ്ങിയത്. സുധാകരന്‍, വിഎസ് പഠിച്ച സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും വിഎസ് വന്നില്ല. ഒടുവില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ബഹിഷ്‌കരിച്ചു.
വിഎസിന്റെ ബഹിഷ്‌കരണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സാരമായി ബാധിക്കുമെന്ന് നേതൃത്വം കരുതുന്നു. ഇതേ തുടര്‍ന്ന് നേതൃത്വം വിഎസിനെ സമ്മര്‍ദ്ദം ചെലുത്തിയാണ് അമ്പലപ്പുഴയില്‍ പ്രചാരണത്തിന് കൊണ്ടുവരുന്നതെന്നാണ് വിവരം.
പാര്‍ട്ടി വിട്ട മുന്‍ വനിതാ ബ്രാഞ്ച് സെക്രട്ടറി സുധാകരനെതിരെ മണ്ഡലത്തിലുടനീളം ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വിഎസിന്റെ വരവ് സുധാകരന് ആശ്വാസമാകും.












Click it and Unblock the Notifications