Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയസഭ ഇന്ന് പ്രക്ഷുബ്ദമാകും;വിവാദങ്ങൾ ഉയർത്താൻ പ്രതിപക്ഷം, എഡിജിപിയെ 'പേരിന് മാറ്റിയതും ഉന്നയിക്കും

ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖം ഉൾപ്പെെടെയുള്ള വിഷയങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം. പിആർ ഏജൻസി അഭിമുഖ വിവാദത്തിൽ വ്യക്തമായൊരു ഉത്തരം നൽകാൻ ഇതുവരെയും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇത് പ്രതിപക്ഷം ചോദ്യം ചെയ്യും. മാത്രമല്ല തൂൃശൂർ പൂര വിവാദത്തിൽ എ ഡി ജി പി എംആർ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയ നടപടിയിലും പ്രതിപക്ഷം ചോദ്യം ഉയർത്തും.

assembly2-

പൂരം കലക്കിയതുമായി ബന്ധപ്പെട്ടും ആർ എസ് എസ് നേതാക്കളുമായുള്ള കൂടക്കാഴ്ചയിലും എ ഡി ജി പി അജിത് കുമാറിനെതിരെ പിവി അൻവർ എം എൽ എയും പ്രതിപക്ഷവും ആരോപണം ഉയർത്തിയിട്ട് ഏകദേശം 35 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ക്രമസാധാന ചുമതലയിൽ നിന്നും അജിതാകുമാറിനെ മറാറ്റിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി പുറപ്പെടുവിച്ചത്. അതേസമയം അജിത് കുമാർ സായുധ ബെറ്റാലിയൻ തലപ്പത്ത് തുടരും. പൂരം വിവാദവുമായി ബന്ധപ്പെട്ട് അജിത് കുമാർ തയ്യാറാക്കിയത് റിപ്പോർട്ടിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാൽ വെറുതെ മാറ്റി നിർത്താനായിരുന്നുവെങ്കിൽ എന്തിനാണ് ഇത്രയും സമയം എടുത്തതെന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് സി പി ഐ എന്നും റിപ്പോർട്ടുണ്ട്. അജിത് കുമാറിനെതിരെ ഉത്തരവിട്ടെങ്കിലും എന്താണ് അദ്ദേഹം ചെയ്ത കുറ്റം എന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. മാത്രമല്ല അജിത് കുമാറിനെ സായുധ സേനയുടെ തലപ്പത്തേക്ക് മാറ്റും എന്നാണ് ഉത്തരവിൽ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി അജിത് കുമാർ സായുധ സേന മേധാവി ചുമതല വഹിക്കന്നുണ്ട്. അപ്പോൾ ഇതെന്ത് മാറ്റണമെന്നാണ് പ്രതിപത്ഷം ചോദിക്കുന്നത്.

'ആർ എസ് എസ് നേതാക്കളെ കണ്ടതിനാണ് നടപടിയെങ്കിൽ 32 ദിവസം പൂർത്തിയായിട്ടാണ് നടപടി പ്രഖ്യാപിച്ചത്. 2023 ലായിരുന്നു ആർ എസ് എസ് നേതാക്കളുുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ദൂതനായിട്ടായിട്ടാണ് അജിത് കുമാർ പോയത്. ഇനി ഇതിനെ കുറിച്ച് അറയില്ലായെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞാൽ തന്നെ ഇന്റലിജൻസ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ഒരാഴ്ച നൽകിയിട്ടുണ്ട്. എന്നിട്ടും 16 മാസമായി .യാതൊരു നടപടിയം ഉണ്ടായില്ല. ഇപ്പോഴത്തേത് അതുകൊണ്ട് തന്നെ വെറും പ്രഹസനം മാത്രമാണ്', പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. വിഷയത്തിൽ സർക്കാരിനെതിരെ അതിശക്തമായി തന്നെ നീങ്ങാനാണ് പ്രതിക്ഷം തയ്യാറെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+