വഞ്ചന താങ്ങാനായില്ല, അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ വെച്ച് പൊട്ടിക്കരഞ്ഞു: സെബാസ്റ്റ്യന്‍ പോള്‍
അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ജയിലില്‍ സന്ദർശിച്ച ഓർമ്മകള്‍ പങ്കുവെച്ച് സെബാസ്റ്റ്യന്‍ പോള്‍. തനിക്ക് നേരിടേണ്ടി വന്ന വഞ്ചന താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ജയിലില്‍ വെച്ച് തന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് മീഡിയ വണ്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സെബാസ്റ്റ്യാന്‍ പോള്‍ വ്യക്തമാക്കുന്നത്.
ചെക്ക് കേസില്‍പ്പെട്ട് അറ്റ്ലസ് രാമചന്ദ്രന് യു എ ഇയിലെ ജയിലില്‍ കിടക്കുമ്പോള്‍ സന്ദർശിച്ച ഏകവ്യക്തി കൂടിയാണ് സെബാസ്റ്റ്യന്‍ പോള്‍. പ്രതിസന്ധി ഘട്ടത്തില്‍ രാമചന്ദ്രന്റെ ഭാര്യ ഇന്ദു കാണിച്ച ആത്മ ധൈര്യത്തേയും സെബാസ്റ്റ്യന്‍ പോള്‍ പ്രശംസിക്കുന്നു.

മുന്‍കൂട്ടി അനുവാദം വാങ്ങാതെയായിരുന്നു ഞാന്‍ ജയിലിലേക്ക് പോയതെങ്കിലും അഞ്ചോ പത്തോ മിനിറ്റുകൊണ്ട് തന്നെ അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുമതി ലഭിച്ചു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ജയിലർ തരികയും ചെയ്തു. രാമചന്ദ്രനെ കാണാന്‍ ഇവിടെ ആരും വരാറില്ല. വന്ന ഒരാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ സംസാരിച്ചോളൂ.. എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയിലർ എനിക്ക് കൂടുതല്‍ സമയം അനുവദിച്ചതെന്നും അദ്ദേഹം പറയുന്നു.

ഞാനുമായി സംസാരിക്കുമ്പോള്‍ രാമചന്ദ്രന് കുറേനേരം കരഞ്ഞു. കടുത്ത ഏകാന്തതയാണ് ഞാന്‍ ഇവിടെ അനുഭവിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവിടെ വന്ന് എന്നെ കാണുമെന്ന് കരുതിയ പലരും വന്നിട്ടില്ല. സന്ദർശിക്കാന്‍ ആരുമില്ല. വേണ്ടപ്പെട്ടവരില്‍ പലരും അദ്ദേഹത്തെ കയ്യൊഴിഞ്ഞു എന്ന് മാത്രമല്ല, സഹായിക്കാതിരിക്കുകയും ചെയ്തു.

സാമ്പത്തികപരമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. സാമ്പത്തിക പിന്തുണ നല്കാന് ബാധ്യസ്ഥരായിരുന്ന ബാങ്ക് അതില്‍ നിന്ന് പിന്മാറിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. അങ്ങനെ ചെക്ക് മടങ്ങുകയും കേസ് ആവുകയും ചെയ്യുന്നു. അദ്ദേഹം സ്ഥാപിച്ച ആശുപത്രിയൊക്കെ അവിടെ ഉണ്ടായിരുന്നതിനാല്‍ അത് വിറ്റുകൊണ്ട് കടം വീട്ടാം എന്നായിരുന്നു തീരുമാനമെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അത്യാവശ്യത്തിന് വില്ക്കാന് ചെല്ലുമ്പോള്‍ വില കിട്ടില്ലെന്ന പൊതു തത്വമുണ്ട്. അതിന് അനുസൃതമായി രാമചന്ദ്രന്റെ വസ്തുവിന് ന്യായമായ വില കിട്ടാതിരിക്കുന്നതിനും വില താഴ്ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതൊക്കെയാവുമ്പോള്‍ ആർക്കാണെങ്കിലും ദുഃഖം ഉണ്ടാവും. ആ ദുഃഖാവസ്ഥയില്‍ തന്നെയായിരുന്നു രാമചന്ദ്രനും ഉണ്ടായിരുന്നത്.

ശരിയായ രീതിയില്‍ ഒരു ചെക്ക് എഴുതി ബാങ്കില്‍ കൊടുത്ത് പണം വാങ്ങിക്കാന്‍ പോലും പ്രാപ്തിയില്ലാത്ത ഒരു സാധുവെന്നാണ് ഭാര്യ ഇന്ദിരയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബിസിനസിലൊന്നും അവർക്കൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവർക്കൊന്നും അറിയില്ലായിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ആ സ്ത്രീ നിശ്ചയദാര്‍ഢ്യം കാണിച്ചു. എല്ലാ ദിവസം എന്നപോലെ ബാങ്കില്‍ പോയി, ഒരു തരത്തില്‍ സത്യാഗ്രഹം പോലെ അവിടെ ഇരുന്ന് ബാങ്കുകാർ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി അവരത് നേടിയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications