Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇര സഹകരിക്കുന്ന രംഗങ്ങളോ', 'കേസ് ഒതുക്കാന്‍ നടിയുടെ സഹോദരന് വന്‍ ഓഫര്‍'? പല്ലിശ്ശേരി ഞെട്ടിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് സിനിമ മംഗളത്തിലൂടെ ആയിരുന്നു. എന്നാല്‍ നടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് നടത്തിയ റിപ്പോര്‍ട്ടിങ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

'ദിലീപുമായി പള്‍സറിന് അടുത്ത ബന്ധമോ?'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി, ദൃശ്യങ്ങള്‍ 'രക്ഷകനിൽ"

ഏറ്റവും പുതിയ ലക്കം സിനിമ മംഗളത്തിലും സമാനമാണ് കാര്യങ്ങള്‍. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണോ ഉള്ളത് എന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം.

അതിനപ്പുറം ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൂടി സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതിയ ലേഖനത്തിലുണ്ട്.

നടിയുടെ സഹോദരനെതിരെ

നടിയുടെ സഹോദരനെതിരെ ഗുരുതരമായ ആരോപണമാണ് സിനിമ മംഗളത്തിലെ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം എല്ലാ കാര്യങ്ങളിലും അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഈ സഹോദരന്‍.

കേസ് ഒതുക്കാന്‍ വന്‍ ഓഫര്‍

'കേസ്സൊതുക്കാന്‍ ഇരയുടെ സഹോദരന് വന്‍ ഓഫര്‍?' എന്ന തലക്കെട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംവിധാന രംഗത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇരയുടെ സഹോദരനെ ഡേറ്റ് കൊടുത്തും സംവിധാനം ചെയ്യാനുള്ള സാഹചര്യം നല്‍കിയും കൂടെ നിത്താനുള്ള ശ്രമമാണെന്നാണ് ആരോപണം

എന്നാല്‍ സംഭവിച്ചതെന്ത്?

ഇരയുടെ കുടുംബം ഒരുതരത്തിലും കീഴടങ്ങില്ലെന്ന് മനസ്സിലായപ്പോഴാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടന്നത് എന്നാണ് ലേഖകന്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ശ്രമത്തെ നടിയുടെ കൂടെ നിന്നവര്‍ എതിര്‍ത്തു തോല്‍പിച്ചു എന്നും പറയുന്നുണ്ട്.

കോടികള്‍ ചെലവഴിച്ചു?

ഇരയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ നിന്ന് രക്ഷപ്പെടാനും മറ്റ് ചിലരെ രക്ഷപ്പെടുത്താനും വേണ്ടി കോടികളാണ് സ്വയം കണ്ണടച്ച് ഇരുട്ടാണെന്ന് വിശ്വസിക്കുന്ന ചിലര്‍ ചെലവാക്കിയത് എന്നാണ് മറ്റൊരു ആരോപണം. ഇതിന്റെ പങ്ക് മറ്റ് പലര്‍ക്കും കിട്ടിയെന്നും പറയുന്നു.

ഇര സഹകരിക്കുന്ന രംഗങ്ങളോ?

രണ്ട് രീതിയിലാണ് ഇര പീഡിപ്പിക്കപ്പെട്ടത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഈ ഭാഗം തുടങ്ങുന്നത്. ആ വാര്‍ത്ത എങ്ങനെയാണെന്നും വിശദീകരിക്കുന്നു.

തെളിവിനായി രംഗങ്ങള്‍?

പീഡിപ്പിക്കുന്നതിനിടയില്‍ ഇര സഹകരിച്ചെന്നും അത് തെളിയിക്കുന്നതിനുള്ള ചില രംഗങ്ങള്‍ ഉണ്ടെന്നും ആണത്രെ വാര്‍ത്ത. ഇത് കോടതിയില്‍ കാണിക്കുന്ന പക്ഷം ഇരയുടെ സഹകരണം ഉണ്ടായി എന്ന് തെളിയിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാം എന്നാണത്രെ കണക്കുകൂട്ടല്‍.

ദൃശ്യങ്ങള്‍ പുറത്താകാതെ

ദൃശ്യങ്ങള്‍ പുറത്താകാതെ ഇരിക്കുകയാണെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്ന രീതില്‍ നടിയോട് അടുപ്പമുള്ള ചിലര്‍ സംസാരിച്ചതായും വാര്‍ത്തകളുണ്ടെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഒത്തുതീര്‍പ്പാക്കില്ല

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയ്ക്കും നടിയുടെ അമ്മയ്ക്കും കേസ് ഒത്തുതീര്‍പ്പാക്കാന്‍ താത്പര്യമില്ലെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് സഹോദരനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദീപിലും പള്‍സര്‍ സുനിയും

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് സുനിയുമായി രക്തബന്ധമുള്ള ഒരാള്‍ പറഞ്ഞു എന്നാണ് പല്ലിശ്ശേരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും അയാള്‍ പറഞ്ഞില്ലത്രെ.

 യജമാനഭക്തിയുള്ള ഗുണ്ട

നല്ല യജമാനനായിട്ടാണ് സുനി ദിലീപിനെ കണ്ടിരുന്നത് എന്ന് ബന്ധു പറഞ്ഞുവത്രെ. പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്ന് പറഞ്ഞാല്‍, ജോലി ഏല്‍പിക്കുന്നവരുടെ താത്പര്യം മാത്രം നോക്കുന്ന ഗുണ്ട്. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട- ഇങ്ങനെയാണ് ഈ ഭാഗം പല്ലിശ്ശേരി അവസാനിപ്പിക്കുന്നത്.

ഒരു ദയയും ഇല്ലാത്ത പീഡനം

ഒരു ദയയും ഇല്ലാത്ത, ക്രൂരമായ പീഡനത്തിനാണ് നടി ഇരയാക്കപ്പെട്ടത് എന്നാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. ഓരോ മാസവും സ്ത്രീകള്‍ക്കുണ്ടാവുന്ന ശാരീരിക അവസ്ഥയില്‍ ആയിരുന്നിട്ട് പോലും പള്‍സര്‍ സുനി ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫോണില്‍ പറഞ്ഞത് ആരോട്

എല്ലാം കഴിഞ്ഞതിന് ശേഷം പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരെയാണ് സുനി വിളിച്ചത്, 'എല്ലാം ഭംഗിയായി കലാശിച്ചു' എന്ന് പറഞ്ഞത് ആരോടാണ് എന്ന ചോദ്യവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ മൂന്നിടത്ത്

നടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സുനി സ്വന്തം മൊബൈല്‍ ഫോണിലാണ് പകര്‍ത്തിയത്. ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലങ്ങളിലാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആദ്യം കൈമാറിയത് രക്ഷകന്?

സുനി ഈ ദൃശ്യങ്ങള്‍ ആദ്യം കൈമാറിയത് തന്റെ രക്ഷകനാണെന്നാണ് മറ്റൊരു ആരോപണം. ഇങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. രക്ഷകന്റെ കൈയ്യില്‍ ഈ ദൃശ്യങ്ങള്‍ ഭദ്രമാണെന്നും പറയുന്നു.

കോയമ്പത്തൂരില്‍ വച്ച്

കോയമ്പത്തൂരില്‍ വച്ച് സുനി മദ്യപിക്കുന്നതിനിടെ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് വിവരിച്ചിരുന്നതായും ദൃശ്യങ്ങള്‍ അവരെ കാണിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പലരും പണമുണ്ടാക്കി

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പലരും പണം ഉണ്ടാക്കി എന്ന ആരോപണവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. പോലീസുകാര്‍ അന്വേഷണം പ്രഹസനമാക്കി മാറ്റാതെ എല്ലാം കണ്ടെത്തണം എന്നും പല്ലിശ്ശേരി ആവശ്യപ്പെടുന്നുണ്ട്.

പ്രതികള്‍ കൊച്ചിയിലെത്തിയതെങ്ങനെ?

പള്‍സര്‍ സുനിയും വിജീഷും കീഴടങ്ങാന്‍ കൊച്ചിയില്‍ എത്തിയത് ബൈക്കില്‍ അല്ലെന്ന വാദവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. ഇത്രയും ദൂരം, മോഷ്ടിച്ച ബൈക്കുമായി അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്ന വാദമാണ് പല്ലിശ്ശേരി പറയുന്നത്.

സെലിബ്രിറ്റിയുടെ കാറിലോ? ഏത് സെലിബ്രിറ്റി

കോയമ്പത്തൂരില്‍ നിന്ന് പ്രതികള്‍ ഒരു സെലിബ്രിറ്റിയുടെ കാറില്‍ ആയിരിക്കാം വന്നിരിക്കുക എന്നാണ് പല്ലിശ്ശേരിയുടെ സംശയം. ഇക്കാര്യത്തില്‍ ഉന്നതങ്ങളില്‍ നിന്നുള്ള സഹായവും ലഭിച്ചിരിക്കാം എന്നാണ് സംശയിക്കുന്നത്.

ഒരുമാസം ആകുന്നു

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത് ഫെബ്രുവരി 17 ന് രാത്രിയില്‍ ആയിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. അന്വേ,ണത്തിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയരുന്നും ഉണ്ട്.

കൂടുതല്‍ ഇരകള്‍

പള്‍സര്‍ സുനിയുടെ ആക്രമണത്തിന് കൂടുതല്‍ പേര്‍ ഇരകളാണെന്നും അവരൊന്നും തന്നെ ഇത് തുറന്ന് പറയാന്‍ തയ്യാറല്ലെന്നും പല്ലിശ്ശേരി പറഞ്ഞുവയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രണ്ട് പ്രമുഖ നടന്‍മാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവു അദ്ദേഹം ഉന്നയിക്കുന്നു.

നുണപരിശോധന നടത്തിയാൽ

പൾസർ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാൽ മലയാള സിനിമയിലെ നാറുന്ന കഥകൾ പലതും പുറത്ത് വരും എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. അതുകൊണ്ട് സുനിയെ ഉടൻ നുണപരിശോധനക്ക് ഹാജരാക്കണം എന്നാണ് പല്ലിശ്ശേരി പറയുന്നത്.

പ്രതീക്ഷിക്കാത്ത പലരും?

സുനിയെ നുണപരിശോധനക്ക് വിധേയനാക്കിയാൽ പുറത്ത് വരുന്ന നാറുന്ന കഥകളിൽ പ്രതീക്ഷിക്കാത്ത പലരും ഉണ്ടാകും എന്ന മുന്നറിയിപ്പും പല്ലിശ്ശേരി നൽകുന്നുണ്ട്. അത് മുൻകൂട്ടി കണ്ടാണ് പൾസർ സുനിയേ നുണപരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ധാരണയായിട്ടുള്ളതെന്നും പല്ലിശ്ശേരി ആരോപിക്കുന്നു.

സുനിക്ക് വേണ്ടപ്പെട്ട മറ്റ് ചിലർ

ഇപ്പോൾ സംരക്ഷിക്കുന്നവർ കൈവിട്ടാൽ എല്ലാ രഹസ്യങ്ങളും സുനി പുറത്ത് വിട്ടേക്കും എന്ന് പറയുന്നു. എല്ലാ രഹസ്യങ്ങളും തെളിവ് സഹിതം പുറത്ത് വിടാൻ സുനിയ്ക്ക് വേണ്ടപ്പെട്ട ചിലർ പുറത്തുണ്ടത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+