സഹതാപം ദിലീപിനോട് മാത്രം? ആക്രമണത്തിനിരയായ നടിയുടെ ഓണം ഇങ്ങനെയായിരുന്നു
സഹതാപം ദിലീപിനോട് മാത്രം? ആക്രമണത്തിനിരയായ നടിയുടെ ഓണം ഇങ്ങനെയായിരുന്നു
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഉത്രാടത്തിനും തിരുവോണത്തിനും സിനിമ പ്രവര്‍ത്തകര്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ജയറാമും ഗണേഷ് കുമാറും ഉള്‍പ്പെടെ വന്‍ താരനിര തന്നെയാണ് ദിലീപിനെ സന്ദര്‍ശിക്കാനെത്തിയത്.
എന്നാല്‍ ആക്രമണത്തിനിരയായ നടിക്ക് ഇത് നിറപ്പകിട്ടില്ലാത്ത ഓണമായിരുന്നു. നടിയെ സന്ദര്‍ശിക്കാന്‍ സഹപ്രവര്‍ത്തകരാരും തന്നെ എത്തിയിരുന്നില്ല. പൂക്കമോ, ഓണ സദ്യയോ ഉണ്ടായിരുന്നില്ല. ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യമായിട്ടായിരുന്നുവെന്ന് നടി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിറപ്പകിട്ടില്ലാത്ത ഓണം
പൂക്കളമില്ല, ഓണസദ്യയില്ല, ആശംസകള്‍ നോരാന്‍ കൂട്ടുകാരില്ല, സന്ദര്‍ശകരില്ല ഇത്തരത്തിലായിരുന്നു ആക്രമണത്തിനിരയായ നടിയുടെ ഈ ഓണം. ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു.

ഇങ്ങനെ ഇതാദ്യം
ഇത്തരത്തില്‍ നിറപ്പകിട്ടില്ലാത്ത ഒരോണം ഇതാദ്യമായിട്ടാണെന്നാണ് നടി പറയുന്നത്. ആക്രമണത്തിനിരയായ നടി സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി.

സാധാരണ പോലൊരു ദിവസം
ഈ ഓണം സാധാരണ പോലൊരു ദിവസം മാത്രമായിരുന്നുവെന്ന് നടി പറയുന്നു. അമ്മയും ചേട്ടനും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഓണ നാളുകളില്‍ തന്നെ തേടി അതിഥികളായി ആരും എത്തിയിരുന്നില്ലെന്നും നടി പറയുന്നു.

ഓര്‍മകള്‍ മാത്രം
അച്ഛന്‍ ഒപ്പമുണ്ടായരുന്ന ഓണക്കാലത്തിന്റെ ഓര്‍മകള്‍ മാത്രമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്ന് നടി പറയുന്നു. ഇപ്പോള്‍ ഓര്‍മകള്‍ മാത്രമാണ് തനിക്കൊപ്പമുള്ളതെന്നും നടി പറയുന്നു.

വാട്‌സ് ആപ്പ് ഒഴിവാക്കി
ഫോണിള്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം ഒഴിവാക്കിയിട്ട് രണ്ട്മാസമായെന്ന് നടി പറയുന്നു. അതുകൊണ്ട് സിനിമ ലോകത്തെ സുഹൃത്തുക്കളുടെ സന്ദേശം തന്നെ തേടിയെത്തിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സിനിമ ഇല്ല
ആക്രമണത്തിന് പിന്നാലെ ചില സിനിമകളില്‍ നടി അഭ്ിനയിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ലെന്നും അവര്‍ പറയുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍
വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് താനെന്നാണ് നടി പറയുന്നത്. ജനുവരിയിലാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതെന്നും നടി.

നീതി വേട്ടക്കാരന്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ ഉത്രാടത്തിനും തിരുവോണത്തിനും നിരവധി സിനിമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ദിലീപിനെ ന്യായീകരിക്കുന്ന നിലപാടാണ് പലരും ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്.

നടി ആക്രമണത്തിനിരയായത്
ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. ഡബ്ബിങിനായി കൊച്ചിയിലെത്തിയ നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടിയെ ആക്രമിച്ചത്.












Click it and Unblock the Notifications