കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു; അട്ടപ്പാടി മധുകേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

Google Oneindia Malayalam News

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ് ഇ - എസ് ടി കോടതിയുടെതാണ് നടപടി. പന്ത്രണ്ട് പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന് കോടതി പറഞ്ഞു.

കേസിലെ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷന്റെ വാദം പൂര്‍ണമായും അംഗീകരിക്കുന്നതാണ് മണ്ണാര്‍ക്കാട് എസ് ഇ - എസ് ടി കോടതിയുടെ വിധി. അതേസമയം ഒന്നാം പ്രതി ഹുസൈന്‍, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല.

attapdi

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശക്തമായ ചില തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നുഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു

ഹര്‍ജിയില്‍ പതിനാറാം തീയതി വാദം പൂര്‍ത്തിയായിരുന്നു. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു. രണ്ട് പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. അതിനിടെ, മധുവിന്റെ അമ്മയെ കേസില്‍ നിന്ന് പിന്മാറാന്‍ ഒന്നാം പ്രതി അബ്ബാസിന്റെ ചെറുമകന്‍ ഷിഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

Recommended Video

cmsvideo
അട്ടപാടിയിലെ മധുവിന് വേണ്ടി മമ്മൂക്ക ഫാൻസും രംഗത്ത് | Oneindia Malayalam

English summary
Attappadi Madhu Case: bail of the 12 accused in the case was cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X