കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം; തടയാന്‍ ശ്രമിച്ച സുഹൃത്തിനെ വെട്ടി...
കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം. അക്രമം തടയാന്‍ ശ്രമിച്ച സുഹൃത്തിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മദ്യപിച്ച് കാറിലെത്തി രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശികളായ ശംഭു, അശ്വിനി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
മദ്യപിച്ച് കാറിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ തൃക്കാക്കര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം നടന്നത്.

കേരള സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വനിയും കൊച്ചിയിലെ ഐടി കമ്പനിയില്‍ ജീവനക്കാരനാമായ ശംഭുവും കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുളള റോഡിലൂടെ നടന്നു പോകവെയാണ് ആക്രമണം. ആ സമയത്ത് കാറിലെത്തിയ രണ്ടു പേര്‍ അശ്വനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
Read Also: പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ്‍ മൃഗത്തിന് ശിക്ഷ മരണം മാത്രം; മഞ്ജു വാര്യര്‍
കയറിപ്പിടിച്ച യുവാക്കളെ തട്ടിമാറ്റി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അശ്വനിയെ സംഘം മര്‍ദ്ദിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമച്ച ശംഭുവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുയും ചെയ്തു. റോഡില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.
രക്തമൊലിച്ച് അബോധാവസ്ഥയിലായ ശംഭുവിനെ ആശുപത്രിയിലെത്തിച്ചതും അശ്വനി തനിച്ചാണ്. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍വൈരാഗ്യമാണോ അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read Also: തലസ്ഥാനത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്; ഒരുലക്ഷം രൂപ തട്ടിയെടുത്തു...
പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റ ശംഭു ആശുപപത്രിയില്‍ അഡ്മിറ്റാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications