Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമം'; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്

തിരുവനന്തപുരം; വിജിലന്‍സ് ഡയറക്ടറെ മാറ്റിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. പിണറായി വീണ്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ഐ പി എസ് ഉദ്യോഗസ്ഥന്മാർ ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 chennithalasatheesab-1654928009.jpg -Properties

സ്വപ്നയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം പൊളിഞ്ഞുപോയത് കൊണ്ട് വിജിലൻസ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണ്. ആദ്യം വിജിലൻസിനെ ഉപയോഗിച്ച് ഒരു പ്രതിയുടെ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് ആരോപണമുന്നയിച്ചയാളെ സ്വാധീനിക്കാൻ മറ്റൊരാളെ ഉപയോഗിച്ചു. ഇതെല്ലാം പുറത്തറിഞ്ഞ് ഈ സർക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്, ചെന്നിത്തല പറഞ്ഞു.

ഭരണകുട ഭീകരതയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ ആളുകളെയും അടിച്ചമര്‍ത്തുന്ന കിരാതമായ നടപടിയാണ് ഇപ്പോഴുള്ളത്. ഇത് അംഗീകരിക്കാനാകില്ല. കെ പി സി സി ഓഫീസിനും ഡി സി സി ഓഫീസുകള്‍ക്ക് മുമ്പിലും പൊലീസ് നോട്ടീസ് പതിച്ചത് സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയിട്ടാണ്.

പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്. മാധ്യമ പ്രവർത്തകരെയും ജനങ്ങളെയും ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കുകയല്ലാതെ മറ്റൊരു മാർഗമില്ല, ചെന്നിത്തല പറഞ്ഞു.

അതേസമയം വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാം ദുരൂഹമാണ്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മുൻ മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഉപകരണമായി പ്രവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇത് നടക്കില്ല. പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

ഇടനിലക്കാരനായ മുൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. സർക്കാരിനും സർക്കാരുമായി ബന്ധപ്പെട്ട ആളുകൾക്കും സമനില തെറ്റി. മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത് .മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോൾ എന്താണ് ഭയം? എന്തിനാണ് ഈ വെപ്രാളമെന്നും വി ഡി സതീശൻ ചോദിച്ചു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം ആർ അജിത് കുമാറിനെ മാറ്റിയത്. അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തത്സ്ഥാനത്ത് നിന്നും മാറ്റിയത്. അജിത് കുമാർ ഷാജ് കിരണുമായി നിരവധി തവണ സംസാരിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടും നടപടിക്ക് കാരണമായി. നിരവധി തവണ ഷാജ് കിരൺ അജിത് കുമാറുമായി സംസാരിച്ചുവെന്നാണ് കണ്ടെത്തൽ.

ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് പറഞ്ഞാണെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+