നാട് മുഴുവന്‍ തിരഞ്ഞു ഏഴ് കോടിയുടെ ഓണം ബംപര്‍ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തിയതോ...
ആറ്റിങ്ങല്‍: ഒരു നാടുമുഴുവന്‍ ഏഴ് കോടിയുടെ ആ ഭാഗ്യവാനെ തിരഞ്ഞു. തങ്ങളാണോ ഭാഗ്യവാനെന്നറിയാന്‍ പലരും ലോട്ടറി കടകളിലേയ്ക്ക് പാഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയാണ് ആറ്റിങ്ങലുകാരെ സസ്‌പെന്‍സിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഏഴ് കോടിയുടെ ഭാഗ്യം ആറ്റിങ്ങലില്‍ വിറ്റ ടിക്കറ്റിനായിരുന്നു. ലോട്ടറി വിറ്റയാളേയും തിരിച്ചറിഞ്ഞിരുന്നു എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്നറിയാന്‍ ഒരു ദിവസം കൂടി കാത്തിരിയ്‌ക്കേണ്ടി വന്നു .
ആറ്റിങ്ങല്‍ കീഴാറ്റിങ്ങള്‍ സ്വദേശി പച്ചമരുന്ന് കടയിലെ ജീവനക്കാരന്‍ അയ്യപ്പന്‍ പിള്ളയാണ് ആ ബമ്പര്‍ ഭാഗ്യവാന്‍. വര്‍ഷങ്ങളായി ലോട്ടറിയെടുത്തിരുന്ന ഇദ്ദേഹത്തിന് സമ്മാനങ്ങളൊന്നും തന്നെ ലോട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നില്ല. ജീവിത പ്രാരബ്ധങ്ങളില്‍ കഷ്ടപ്പെടുമ്പോഴും ലോട്ടറിയെടുക്കാന്‍ അദ്ദേഹം പണം മാറ്റി വച്ചിരുന്നു. നാല് മക്കളുള്ള അയ്യപ്പന്‍ പിള്ളയുടെ രണ്ട് പെണ്‍മക്കളേയും വിവാഹം കഴിപ്പിച്ചിരുന്നു.

രണ്ട് ആണ്‍മക്കളും അയ്യപ്പന്‍ പിള്ളയും ഏറെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നത് അയ്യപ്പന്‍ പിള്ളയുടെ ആഗ്രഹങ്ങളില്‍ ഒന്നാണ്. കോടീശ്വരനെ തിരഞ്ഞ് ഒട്ടേറെ ബാങ്ക് മാനേജര്‍മാരാണ് വീട്ടിലെത്തിയത്. ഒടുവില്‍ ഒരു മാനേജരെ ടിക്കറ്റ് ഏല്‍പ്പിച്ചു. ഏറ്റവും വലിയ സമ്മാനത്തുക തനിയ്ക്ക് ലഭിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡിലെ ലോട്ടറി വില്‍പ്പനക്കാരനായ ആലംകോട് പേരുംകുളം മുട്ടുകോണം ചരുവിള പുത്തന്‍ വീട്ടില്‍ വി ശ്രീധരനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. മുന്‍പ് ചുമട്ട് തൊഴിലാളിയായിരുന്ന ഇദ്ദേഹം ഹൃദ്രോഗബാധിതനായതിന് ശേഷമാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചത്. ഭഗവതി ഏജന്‍സിയ്ക്ക് കീഴിലായിരുന്നു ലോട്ടറി വില്‍പ്പന. ചിറയിന്‍കീഴ് സ്വദേശി തങ്കരാജിന്റേതാണ് ഏജന്‍സി. സമ്മാനത്തിന്റെ കമ്മീഷനായി 70 ലക്ഷം രൂപ ഏജന്‍സിയ്ക്ക് ലഭിയ്ക്കും. ഈ തുക ശ്രീധരന് നല്‍കുമെന്ന് ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.












Click it and Unblock the Notifications