പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: കൊല്ലത്ത് മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അച്ഛന്റെ അമ്മയും സുഹൃത്തായ ഓട്ടോ ഡ്രൈവറുമാണ് അറസ്റ്റിലായത്. മുത്തശ്ശിയുടെ ഒത്താശയോടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 23 കാരനായ ഗണേശും പെൺകുട്ടിയുടെ അച്ഛമ്മയുമാണ് അറസ്റ്റിലായത്.
ഷെയിൻ നിഗത്തിന് വിലക്കില്ലെന്ന് നിർമാതാക്കൾ: ഇപ്പോഴുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം
പിതാവിന്റെ അമിത മദ്യപാനത്തെ തുടർന്ന് പെൺകുട്ടിയെ ചൈൽഡ് ലൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മുത്തശ്ശിയാണ് കുട്ടിയെ പിന്നീട് വീട്ടിൽ താമസിപ്പിക്കാൻ തുടങ്ങിയത്. പെൺകുട്ടിയുടെ മുത്തശ്ശി യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറാണ് കേസിൽ അറസ്റ്റിലായത്. ഇതിനിടെ ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ വെച്ചും ഗണേശിന്റെ വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. അതേ സമയം താൻ താമസിക്കുന്ന അച്ഛമ്മയുടെ വീട്ടിൽ വെച്ചും ലൈംഗിക അതിക്രമത്തിനിരയായെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി സ്ഥിരീകരണം ലഭിച്ച ശേഷമാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications