• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷെയിൻ നിഗത്തിന് വിലക്കില്ലെന്ന് നിർമാതാക്കൾ: ഇപ്പോഴുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം

തിരുവനന്തപുരം: യുവനടൻ ഷെയിൻ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിർമാതാക്കൾ. ഇപ്പോൾ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചർച്ച ചെയ്യുമെന്നും നിർമാതാക്കൾ അറിയിച്ചു. അതേ സമയം സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്ന വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം രഞ്ജിത് പറയുന്നു.

ഷെയ്ൻ നിഗം പ്രശ്നത്തിൽ മോഹൻലാലിന്റെ ഇടപെടൽ, വിലക്ക് വിവാദത്തിൽ പുതിയ വഴിത്തിരിവ്

സിനിമാ രംഗത്തെ പ്രശ്നപരിഹാരത്തിനായി സമഗ്രനിയമ നിർമാണം നടത്തുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. ഇതിനെ കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ടിട്ടുള്ള അടൂർ കമ്മറ്റി റിപ്പോർട്ടും ഹേമ കമ്മീഷൻ റിപ്പോർട്ടും പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതി ലഭിക്കുന്ന പക്ഷം പ്രശ്നത്തിൽ ഇടപെടുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

'അമ്മ'യ്ക്ക് കുടുംബത്തിന്റെ കത്ത്

'അമ്മ'യ്ക്ക് കുടുംബത്തിന്റെ കത്ത്

ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് താരത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മക്ക് കത്ത് നൽകിയിരുന്നു. ഷെയിനിന്റെ ഭാഗം കേൾക്കാതെയാണ് നിർമാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിട്ടുള്ളതെന്നും നടനെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായുമാണ് അമ്മ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

 വിലക്കാൻ അധികാരമില്ലെന്ന്

വിലക്കാൻ അധികാരമില്ലെന്ന്

ഷെയ്ൻ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ല. ഷെയിൻ നിഗത്തിൽ നിന്ന് കത്ത് ലഭിച്ചുവെന്നും വിലക്കെന്നത് കാലഹരണപ്പെട്ട വാക്കാണെന്നുമാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. ഷെയിനിന് വിലക്കേർപ്പെടുത്തിയ വിഷയം ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.. ഷെയിനിന്റെ ഭാഗം കേൾക്കാതെയാണ് നിർമാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിട്ടുള്ളതെന്നും അമ്മ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. എട്ട് പേജുള്ള കത്താണ് ഷെയിനിന്റെ അമ്മ അമ്മയ്ക്ക് നൽകിയിട്ടുള്ളത്. കത്ത് സിനിമാ സംഘടനാ നേതാക്കൾക്ക് കൈമാറുന്നതിനൊപ്പം ചർച്ചകളിലും മറ്റ് സിനിമാ സംഘടനകളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പരിഹാരം ചർച്ചയിൽ

പരിഹാരം ചർച്ചയിൽ

ഷെയിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ചർച്ചക്കുള്ള സാധ്യത ഇല്ലാതാക്കരുത്. വിഷയത്തിൽ ഇരുകൂട്ടർക്കും പറയാനുള്ളത് കേൾക്കുകയും പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടതെന്നാണ് മോഹൻ ലാൽ പ്രതികരിച്ചത്. താൻ കൊച്ചിയിലെത്തുമ്പോൾ പ്രശ്നത്തിൽ ചർച്ചയ്ക്ക് വഴിയൊരുക്കാമെന്നും മോഹൻ ലാൽ വ്യക്തമാക്കിയിരുന്നു. വിലക്ക് വിഷയത്തിൽ ഷെയിൻ നിഗത്തെ അമ്മ അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാൽ അച്ചടക്കമില്ലാത്തവരെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാർ സ്വീകരിച്ചത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്ന് നടൻ ജഗദീഷും ഇടവേള ബാബുവും വ്യക്തമാക്കിയിരുന്നു.

വിലക്കും നഷ്ടപരിഹാരവും?

വിലക്കും നഷ്ടപരിഹാരവും?

ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെയിൽ, ഖുർബാനി, എന്നീ സിനിമകളുമായി ഉയർന്നുവന്ന പ്രശ്നങ്ങളുടെ പേരിലാണ് കഴിഞ്ഞ ദിവസം ഷെയിൻ നിഗത്തിന് സിനിമാ നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയത്. ഷെയ്ൻ അഭിനയിക്കുന്ന രണ്ട് സിനിമകൾ ഉപേക്ഷിക്കുന്നതിനൊപ്പം ഏഴ് കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് നിർമാതാക്കളുടെ സംഘടന ഉന്നയിക്കുന്ന ആവശ്യം. ഇതോടെയാണ് ഷെയിനിന്റെ കുടുംബം വിഷത്തിൽ അമ്മയുടെ ഇടപെടൽ തേടിക്കൊണ്ട് കത്ത് നൽകിയിട്ടുള്ളത്. ഷെയിൻ ആവശ്യപ്പെടുകയാണെങ്കിൽ വിഷയത്തിൽ അമ്മ ഇടപെടുമെന്ന് ഇടവേള ബാബു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം യുവനടന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിന്റെ കുടുംബം അമ്മയ്ക്ക് കത്തു നൽകിയിട്ടുള്ളത്.

English summary
Producers response over ban on actor Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X