Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ ടാക്സി സൂചന പണിമുടക്കില്‍ യാത്രക്കാര്‍ വലയുന്നു

കൊച്ചി: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി സൂചന പണിമുടക്ക് ആരംഭിച്ചു. മിനിമം നിരക്ക് വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. ഓണാഘോഷം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ സൂചന പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തലസ്ഥാനത്ത് സെപ്റ്റംബര്‍ 12 നാണ് സൂചന പണിമുടക്ക് നടത്തുന്നത്. ജൂലൈ മാസത്തില്‍ സര്‍ക്കാരും ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയനുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ദ്ധിപ്പിയ്ക്കാമെന്നേറ്റിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരുനടപടിയും സ്വീകരിച്ചില്ല.

Auto

തുടര്‍ന്നാണ് സൂചന പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറാകാതിരുന്നാല്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി. എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+