Get Updates
Get notified of breaking news, exclusive insights, and must-see stories!

'എവി ഗോപിനാഥ് എങ്ങോട്ടും പോകില്ല.. കോൺഗ്രസിൽ തിരിച്ചെത്തും';പണി തുടങ്ങി സുധാകരൻ

പാലക്കാട്; ഡി സി സി പുനഃസംഘടനയ്ക്ക് തൊട്ട് പിന്നാലെയായിരുന്നു മുൻ എംഎൽഎയും പാലക്കാട് കോൺഗ്രസിലെ പ്രമുഖ നേതാവുമായ എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിന്‍റെ മുന്നോട്ടുള്ള യാത്രക്ക് താൻ ഒരു തടസമാണെന്ന് തോന്നുന്നതിനാല്‍ രാജിവെക്കുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടി വിട്ടെങ്കിലും പക്ഷേ ഇതുവരേയും മറ്റൊരു പാർട്ടിയിലേക്കും ഗോപിനാഥ് പോയിട്ടില്ല. താൻ ഇപ്പോൾ വേറൊരു പാർട്ടിയിലേക്കും ഇല്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. അതിനിടെ ഗോപിനാഥിനെ തിരികെ എത്തിക്കണമെന്നുള്ള ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വിശദമായി വായിക്കാം

ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ

 സിപിഎമ്മിലെത്തിക്കാൻ

പാലക്കാട്ടെ ശക്തനായ നേതാവാണ് എ വി ഗോപിനാഥ്. അതുകൊണ്ട് തന്നെ ഗോപിനാഥ് പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയത്. പാർട്ടി വിട്ട ഗോപിനാഥിനെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ സി പി എം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ ഇത് സംബന്ധിച്ച് മനസ് തുറന്നിട്ടില്ല. ഇതിനിടെ ഗോപിനാഥിനെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ കെ പി സി സി നേതൃത്വം ആരംഭിച്ചതായുള്ള വാർത്തകൾ ഉണ്ടായിരുന്നു.

 കെപിസിസി വൈസ് പ്രസിഡന്റായി പരിഗണിക്കുന്നുവെന്ന്

കെ പി സി സി പുനഃസംഘടനയിൽ ഗോപിനാഥിനേയും പരിഗണിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഗോപിനാഥിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇത് സംബന്ധിച്ച് ഗോപിനാഥിനോട് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച ആളെ എങ്ങനെയാണ് ഭാരവാഹിയായി പരിഗണിക്കുകയെന്നാണ് ഗോപിനാഥ് ചോദിച്ചത്. അപ്പോഴും കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ അദ്ദേഹം വിമർശിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 പേര് വെട്ടിയത് ഹൈക്കമാന്റാകാം

കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് എ ഐ സി സി നേതൃത്വമാണ്. കെ പി സി സി നല്‍കിയ പട്ടികയില്‍ നിന്നും തന്റെ പേര് വെട്ടിയതാകാനും സാധതയുണ്ട് എന്നായിരുന്നു ഗോപിനാഥ് അന്ന് പ്രതികരിച്ചത്. താന്‍ രാജിക്കത്ത് നല്‍കിയെങ്കിലും അത് സ്വീകരിച്ചതായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞാതി അറിവില്ല. കോണ്‍ഗ്രസ് വിട്ടെങ്കിലും കെ സുധാകരനുമായുള്ള വ്യക്തി ബന്ധത്തിന് തടസ്സമുണ്ടാകാന്‍ സാധ്യതിയില്ലെന്നും ഗോപിനാഥ് പറഞ്ഞിരിന്നു.

 തിരിച്ചെത്തിക്കുമെന്ന്

എന്തായാലും ഗോപിനാഥിനെ വിടാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്ന് തന്നെയാണ് ഇപ്പോൾ കെ സുധാകരൻ വ്യക്തമാക്കുന്നത്. ഗോപിനാഥ് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് സുധാകരൻ പറഞ്ഞു. നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് തിരിച്ചുവരാമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഗോപിനാഥിനെ പോലൊരു നേതാവിനെ പാർട്ടിയിൽ തിരിച്ചെത്തിക്കണമെന്ന പദ്മജ വേണുഗോപാലിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. ഗോപിനാഥിനെ പോലുള്ള നേതാക്കളെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹത്തിനെ പോലെയുള്ളവരെ പാർട്ടിയുടെ മുൻ നിരയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു പദ്മജ പറഞ്ഞത്.

 പാലക്കാട് ഘടകത്തിന് എതിർപ്പില്ല

ഗോപിനാഥ് തിരിച്ചുവരുന്നതിൽ പാലക്കാട് ഘടകത്തിന് യാതൊരു എതിർപ്പും ഇല്ല. അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ചതിന് പശ്ചാത്തലമുണ്ട്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. ഗോപിനാഥിനെ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്ന നിലപാട് കെ പി സി സി നേതൃത്വം പല ആവർത്തി വ്യക്തമാക്കിയതാണെന്നും കെ സുധാകരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+