കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനില്ലാതെ അയോധ്യ അയോധ്യയാകില്ല: എന്റെ പേരും രാമഭക്തിയിലൂടെ: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Google Oneindia Malayalam News

ലക്നൗ: രാമനില്ലാതെ അയോധ്യയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് തന്നെ ഇവിടെ രാമനുള്ളത് കൊണ്ടാണ്.. രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണ സ്ഥലം സന്ദർശിച്ച് രാംലല്ലയില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

അടിമുടി മാറാന്‍ ലീഗ്; നേതാക്കള്‍ വാര്‍ഡിലേക്ക് ഇറങ്ങണം, 27 മണ്ഡലങ്ങളില്‍ പ്രത്യേക പദ്ധതിഅടിമുടി മാറാന്‍ ലീഗ്; നേതാക്കള്‍ വാര്‍ഡിലേക്ക് ഇറങ്ങണം, 27 മണ്ഡലങ്ങളില്‍ പ്രത്യേക പദ്ധതി

രാഷ്ട്രപതിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര റെയിൽവേ, ടെക്സ്റ്റൈൽ സഹമന്ത്രി ദർശന വിക്രം ജാർദോഷ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അദ്ദേഹത്തിന്റെ പ്രതിനിധികളായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും ഉണ്ടായിരുന്നു. വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഒരു ചെറിയ പ്രതിരൂപവും ഒരു ഷാളും ക്ഷേത്രം ഭാരവാഹികള്‍ കോവിന്ദിന് സമ്മാനിച്ചു. രാഷ്ട്രപതി പുരോഹിതന്മാരുമായി ഹ്രസ്വമായി സംവദിക്കുകയും ക്ഷേത്ര പരിസരത്ത് ഒരു വൃക്ഷ തൈ നടുകയും ചെയ്തു.

 india

2019 ലെ സുപ്രധാന കോടതി വിധിക്ക് ശേഷം ആദ്യമായാണ് രാഷ്ട്രപതി അയോധ്യയിലേക്ക് എത്തുന്നത്. രാമക്ഷേത്രത്തിന് പുറമെ ഏകദേശം 2 കിലോമീറ്റർ അകലെയുള്ള ഹനുമംഗരി ദേവാലയത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി. പിങ്ക് നിറത്തിലുള്ള ഒരു തലപ്പാവായിരുന്നു അവിടെ വെച്ച് രാഷ്ട്രപതിക്ക് സമ്മാനിച്ചത്. ഉത്തർപ്രദേശിലെ നാലു ദിവസത്തെ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് ലക്നൗവിൽ നിന്ന് പ്രത്യേക ട്രെയിനിലായിരുന്നു രാംനാഥ് കോവിന്ദ് അയോധ്യയിലെത്തിയത്.

"എല്ലാവരിലും രാമനെയും സീതയെയും കാണാൻ ശ്രമിക്കണം. രാമൻ എല്ലാവരുടേതാണ്, രാമൻ എല്ലാവരിലുമുണ്ട്''- രാമായണ കോൺക്ലേവ് ഉദ്ഘാടനവും സാംസ്കാരിക ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിച്ച ശേഷം സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പരാമർശിച്ചുകൊണ്ട് കോവിന്ദ് പറഞ്ഞു, "എന്റെ കുടുംബാംഗങ്ങൾ എന്നെ രാം നാഥ് കോവിന്ദ് എന്ന് പേരിട്ട് വിളിച്ചപ്പോൾ, അവർക്ക് രാമ കഥയോടും രാമനോടും ബഹുമാനവും സ്നേഹവുമുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇത് സാധാരണ ജനങ്ങളില്‍ പൊതുവായുള്ള ഒരു രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"അയോധ്യയുടെ യഥാർത്ഥ അർത്ഥം ഒരു യുദ്ധം നടത്താൻ അസാധ്യമാണ് എന്നാണ്. രഘുവംശി രാജാക്കന്മാരായ രഘു, ദിലീപ്, അജ്ജ്, ദശരഥൻ, രാമൻ എന്നിവരുടെ ധൈര്യവും ശക്തിയും കാരണം അവരുടെ തലസ്ഥാനം അജയ്യമായി കണക്കാക്കപ്പെട്ടു. അതിനാൽ, ഈ നഗരത്തിന്റെ പേര് "അയോധ്യ" എന്നും അറിയപ്പെട്ടു. " - അയോധ്യയെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു,

വനവാസകാലത്ത്, രാമൻ അയോധ്യയുടെയും മിഥിലയുടെയും സൈന്യത്തെ യുദ്ധത്തിന് വിളിച്ചില്ല. അദ്ദേഹം ഖോൾ, ഭീൽ, വാനാർ എന്നിവരെ വിളിച്ച് തന്റെ സൈന്യത്തെ രൂപീകരിച്ചു. തന്റെ പ്രചാരണത്തിൽ അദ്ദേഹം 'ജടായു ' വിനെ ഉൾപ്പെടുത്തി. ഇതിലൂടെ ആദിവാസികളുമായുള്ള സ്നേഹവും സൗഹൃദവും അദ്ദേഹം ശക്തിപ്പെടുത്തി. രാമചരിത്മാനങ്ങൾക്ക് ആദരവ് നൽകിക്കൊണ്ട്, അത് പ്രത്യാശ പകരുന്നുവെന്നും പ്രചോദനം സൃഷ്ടിക്കുന്നുവെന്നും അറിവിന്റെ വെളിച്ചം പരത്തുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ പല രാജ്യങ്ങളിലും രാം കഥ അവതരിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ രാമലീല പ്രസിദ്ധമാണ്. മാലിദ്വീപ്, മൗറീഷ്യസ്, ട്രിനിഡാഡ്, ടൊബാഗോ, നേപ്പാൾ, കംബോഡിയ, സുരിനാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പ്രവാസി ഇന്ത്യക്കാർ രാം കഥയെയും രാമലീലയെയും സജീവമായി നിലനിർത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

Recommended Video

cmsvideo
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam

ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

English summary
Ayodhya would not be Ayodhya without Ram; President Ramnath Kovind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X