ആസാദ് കാശ്മീര്‍ പരാമര്‍ശം: കെടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശമില്ല
ദില്ലി: ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ദല്‍ഹി കോടതിയുടെ നിര്‍ദേശമില്ല. നേരത്തെ ജലീലിനെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചതായി പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.

ഫേസ്ബുക്കിലായിരുന്നു കെ ടി ജലീല്‍ ആസാദ് കാശ്മീര്‍ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്ന് ദില്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജി.എസ്.മണി നല്‍കിയ പരാതിയില്‍ ജലീലിനെതിരെ കേസെടുക്കുന്നതില്‍ ഡല്‍ഹി പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്കാണ് ഡല്‍ഹി പൊലീസ് കൈമാറിയത്.

ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ
വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പോലീസും കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നിവയാണ് വകുപ്പുകള്‍ ചുമത്തിയാണ് കീഴ്വായ്പ്പൂര്‍ പൊലീസ് കേസെടുത്തത്

തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് എഫ് ഐ ആര്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു എന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭാഗമാണ് വിവാദമായത്

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്
പോസ്റ്റ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ചിരുന്നു. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തില്‍ ജലീല്‍ പറയുന്നു. ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും കുറിപ്പില്‍ ജലീല്‍ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നാണ് ജലീലിന്റെ കുറിപ്പില്‍ വിശദീകരിക്കുന്നത്.












Click it and Unblock the Notifications