കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമയില്‍ നായികയായി പോലും അഭിനയിച്ചിട്ടുള്ള ലേഡിയല്ലേ': വിജയ് ബാബുവിന് ജാമ്യം ലഭിച്ചതില്‍ ആളൂർ

Google Oneindia Malayalam News

നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ സിനിമ നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സമ്മിശ്ര പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയർന്ന് വരുന്നത്. ഒരു വിഭാഗം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ വലിയൊരു വിഭാഗം ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നാണ് അഭിപ്രായപ്പെടുന്നത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ഉള്‍പ്പടേയുള്ള ഗുരുതരമായ കുറ്റകൃത്യം പോലും നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് കോടതി പരിഗണിക്കണമായിരുന്നുവെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. വിജയ് ബാബുവിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട ചർച്ച കൊഴുക്കുന്നതിനിടയിലാണ് വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കി പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂരും രംഗത്ത് എത്തിയിരിക്കുന്നത്.'

ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു'ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു'

പ്രതിയെ സംബന്ധിച്ചിടത്തോളം മുന്‍കൂർ ജാമ്യം ലഭിക്കേണ്ടത്

പ്രതിയെ സംബന്ധിച്ചിടത്തോളം മുന്‍കൂർ ജാമ്യം ലഭിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. മുന്‍കൂർ ജാമ്യമില്ലാതെ മുന്നോട്ട് പോയാല്‍ അറസ്റ്റ് ചെയ്യപ്പെടും. അയാള്‍ ചെയ്ത ഒരു വലിയ തെറ്റ് എന്ന് പറയുന്നത് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നുള്ളതാണ്. നിയമം അനുശാസിക്കുന്നത് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്നുള്ളതാണെന്നും ആളൂർ വ്യക്തമാക്കുന്നു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

അങ്ങനെയുള്ള അതിര് കടന്ന പ്രവർത്തി ചെയ്തിട്ടുണ്ട്

അങ്ങനെയുള്ള അതിര് കടന്ന പ്രവർത്തി ചെയ്തിട്ടുണ്ട്. അതിന് പിന്നിലെ ചേതോവികാരമാണ് നമ്മള്‍ പരിശോധിക്കേണ്ടത്. ഉഭയസമ്മതപ്രകാരം രണ്ടുപേരും ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതിന് ശേഷം ഏതെങ്കിലും പ്രത്യേക സഹാചര്യത്തില്‍ തന്നോട് കാട്ടിയത് അതിക്രമാമാണ് ബലാത്സംഗമാണ് എന്ന് പറയുമ്പോള്‍, ഇത് പോക്സോ പോലെത്തെ കേസ് ഒന്നും അല്ലല്ലോയെന്നും ആളൂർ പറയുന്നു.

എല്ലാ കാര്യത്തേക്കുറിച്ചു വരുന്ന അപകടങ്ങളെക്കുറിച്ചെല്ലാം

എല്ലാ കാര്യത്തേക്കുറിച്ചു വരുന്ന അപകടങ്ങളെക്കുറിച്ചെല്ലാം അറിവുള്ള ഒരു ലേഡിയാണ്. സിനിമയില്‍ നായികയായി പോലും അഭിനയിച്ചിട്ടുള്ള ലേഡിയാണ്. അവരാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും ഒരു വ്യക്തിയുമായി ബന്ധപ്പെടുന്നത്. അതോടൊപ്പം തന്നെ ഇത് കുറ്റമാകുന്നില്ലെന്ന് നമുക്ക് അതിനെ പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണല്ലോ കേസ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്നാണ് മുന്‍കൂർ ജാമ്യാപേക്ഷയില്‍ സാധാരണ പരിശോധിക്കുന്നത്.

ഒരാളില്‍ കുറ്റം ആരോപിക്കുമ്പോള്‍ നേരെ പോയി ജയിലില്‍ രണ്ട് മാസം

ഒരാളില്‍ കുറ്റം ആരോപിക്കുമ്പോള്‍ നേരെ പോയി ജയിലില്‍ രണ്ട് മാസം കിടക്കുക എന്നുള്ളതാണോ ശരി. നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്യുന്ന ഒരു പരാതിയുണ്ടോയെന്ന് കോടതി പരിശോധിച്ചാല്‍ മുന്‍കൂർ ജാമ്യം നല്‍കും. ഇല്ലെങ്കില്‍ ജാമ്യം തള്ളും. ഇതിനെതിരെ വേണമെങ്കില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ബിഎ ആളൂർ കൂട്ടിച്ചേർക്കുന്നു.

 കേരളത്തില്‍ പൊതുവേ സ്വീകരിക്കാത്ത നിലപാടാണെങ്കിലും

കേരളത്തില്‍ പൊതുവേ സ്വീകരിക്കാത്ത നിലപാടാണെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളില്‍, അതായത് മഹാരാഷ്ട്രയിലൊക്കെ ഇടക്കാല ഉത്തരവ് കൊടുക്കുകയാണെങ്കില്‍ ഫൈനല്‍ ഹിയറിങ്ങിന് കോടതിയില്‍ വന്നുകൊള്ളണം എന്ന ഉപാധിവെക്കാറുണ്ട്. പൊലീസിന് മുന്നിലല്ല, കോടതിയില്‍ തന്നെ വന്നുകൊള്ളണം എന്നാണ് മറ്റുള്ള ഹൈക്കോടതിയിലുള്ള കാര്യമെന്നും ആളൂർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി

അതേസമയം, കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നതാണ് പ്രധാന ഉപാധി. അതിജീവിതയെയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി പ്രതിക്ക് മുന്നില്‍ വെച്ചത്. രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Vijay Babu| ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം | *Kerala

English summary
BA Aloor in response to Vijay Babu bail: lady who even acted as the heroine in movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X