'നാണമില്ലെ ഇങ്ങനത്തെ ഡ്രസ്സിട്ട് നടക്കാന്‍'; അനിഖക്കും അനശ്വരക്കുമെതിരെ സൈബര്‍ ആക്രമണം
വസ്ത്രത്തിന്റെ പേരില്‍ നടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനുമെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അക്രമണം. ഇവരുടെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ പൂജ ചടങ് നടന്നിരുന്നു, മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയില്‍ എത്തിയിരുന്നു. ഈ സമയത്ത് ഇരുവരും ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.
അനിഖയേയും അനശ്വരയേയും ഇവരുടെ മാതാപിതാക്കളെയും ആക്ഷേപിച്ചാണ് കമന്റുകള്‍. സഭ്യമായ വസ്ത്രം ധരിക്കണം അതാണ് മലായാളി സംസ്‌കാരം, നിങ്ങള്‍ ഇതു പോലെ ഡ്രസ് ധരിച്ച് കാണിക്കുമ്പോള്‍ വളര്‍ന്നുവരുന്ന ബാലതാരങ്ങള്‍ ഇതിനേക്കാളും മോശമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കും ഇങ്ങനെ ഒന്നും വസ്ത്രം ധരിച്ച് കേരളത്തില്‍ നടക്കരുത് എന്നു തുടങ്ങി വളരെ മോശമായ രീതിയിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുമ്പും ഇത്തരത്തില്‍ ഇവര്‍ക്കെതിരെ സമാനമായ രീതിയില്‍ സൈബര്‍ആക്രമണം നടന്നിരുന്നു. നടി സ്വാസികയ്ക്ക് എതിരെയും അടുത്തിടെ സൈബര്‍ ആക്രമണം നടന്നിരുന്നു. തന്റെ പുതിയ ചിത്രമായ ചതുരത്തിലെ വേഷത്തിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. ഇതിന് മറുപടിയായി താരം രംഗത്തെത്തിയിരുന്നു.

സാസ്വികയും നടന്‍ റോഷന്‍ മാത്യുവും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിരക്കിയതിന് പിന്നാലെയായിരുന്നു ആക്ഷേപം. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കാന്‍ ഉദ്ദേശിക്കുന്നേയെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേയെന്നായിരുന്നു സാസ്വിക നല്‍കിയ മറുപടി.

പ്രീതി ആര്‍ ത്രെട്ട്‌സ് എന്ന അക്കൌണ്ടില്‍ നിന്ന് വന്ന കമന്റിനു മറുപടിയായാണ് സ്വാസിക തന്റെ അഭിപ്രായം പറഞ്ഞത്.നടിയുടെ പ്രതികരണം ഇങ്ങനെ- അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡള്‍ട്ട്‌സ് ഒണ്‍ലി എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം. അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല.
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം.പഴയത് പോലെയല്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ, പ്ലീസ്. തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക കുറിച്ചത്.












Click it and Unblock the Notifications