കടപ്പുറത്ത് നിന്ന് തല്ല് കൊള്ളാതെ രക്ഷപ്പെട്ട എംഎല്‍എ; മുകേഷ് വിവരദോഷി എന്ന് ബൈജു കൊട്ടാരക്കര
കൊല്ലം: ആവലാതി പറയാന്‍ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി സംസാരിച്ച നടനും കൊല്ലം ഇടതുപക്ഷ എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. കുട്ടിയോട് മുകേഷ് അങ്ങനെ പെരുമാറരുതായിരുന്നു എന്ന് വിവിധ നേതാക്കളും മറ്റും ആവശ്യപ്പെട്ടു. മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ ഈ പണക്ക് നില്‍ക്കരുത് എന്നാണ് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്എഫും മുകേഷിനെതരെ രംഗത്തുവന്നു. എംഎസ്എഫ് നിയമനടപടി ആരംഭിച്ചു. എന്നാല്‍ കടുത്ത ഭാഷയിലാണ് സംവിധായകന്‍ ബൈജു കൊട്ടാരക്ക പ്രതികരിച്ചത്. മുകേഷിന്റെ പഴയ ചില കാര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

പാലക്കാട് ഒറ്റപ്പാലത്തുള്ള പത്താംക്ലാസ് വിദ്യാര്‍ഥി എന്ന് പരിചയപ്പെടുത്തിയാണ് മുകേഷിനെ ഫോണില്‍ വിളിച്ചത്. ഈ കോളിന്റെ ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെയാണ് വിവാദമായത്. ഒരു സഹായം ചോദിക്കാനാണ് വിളിച്ചതെന്നും സുഹൃത്താണ് നമ്പര്‍ തന്നതെന്നുമായിരുന്നു കുട്ടി പറഞ്ഞത്. എന്നാല്‍ എന്നെ എന്തിന് വിളിച്ചു, നിങ്ങളുടെ എംഎല്‍എയെ വിളിക്കൂ എന്ന് മുകേഷ് മറുപടി നല്‍കി.

നിങ്ങളുടെ എംഎംഎയെ ആണ് ആദ്യം വിളിക്കേണ്ടത്. എന്റെ തന്ന നമ്പര്‍ തന്ന സുഹൃത്തിനെ ചെകിടത്ത് അടിക്കണം. സ്വന്തം എംഎല്‍എയുടെ പേര് അറിയാത്ത നിനക്ക് ചൂരല്‍ വച്ച് അടി തരണം. ആറ് തവണയൊക്കെ വിളിച്ചാല്‍ എങ്ങനാ, ഞാനൊരു സുപ്രധാന മീറ്റിങില്‍ അല്ലേ... തുടങ്ങിയ കാര്യങ്ങള്‍ മുകേഷ് ഫോണില്‍ പറയുന്ന വോയ്‌സ് ആണ് പ്രചരിച്ചത്.

എന്നാല്‍, ഫോണ്‍ വിളി ഒടു ട്രാപ്പ് ആണെന്ന് മുകേഷ് സംശയിക്കുന്നു. അദ്ദേഹം നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഫോണ്‍ റെക്കോഡ് ചെയ്തതു തന്നെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും മുകേഷ് കരുതുന്നു. ഇതിനിടെയാണ് മുകേഷിനെതിരേ പ്രതിഷേധം ഉയരുന്നത്. മുകേഷ് നടന്‍ മാത്രമല്ല, ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയാണെന്ന് ഓര്‍ക്കണം എന്നാണ് എഐഎസ്എഫ് നേതാക്കള്‍ പ്രതികരിച്ചത്.

ജനാധിപത്യ ബോധം വേണം. ജനപ്രതിനിധിയുടെ പെരുമാറ്റം എങ്ങനെയാണെന്ന് എന്ന് എംഎല്‍എമാരെ പഠിപ്പിക്കാന്‍ നിയമസഭയില്‍ ഒരു സെഷന്‍ ആവശ്യമാണ്. ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുത്. ശമ്പളവും മറ്റും വാങ്ങുന്നത് ജനങ്ങളുടെ പണത്തില്‍ നിന്നാണ്. ഏത് ജില്ലയില്‍ നിന്ന് വിളിച്ചാലും മാന്യമായി പെരുമാറണം. അല്ലെങ്കില്‍ ഈ പണക്ക് ഇറങ്ങരുതെന്നും സംവിധായകന്‍ ബിജു അഭിപ്രായപ്പെട്ടു.

സിനിമാ താരങ്ങളായ എംഎല്‍എമാരെ ഏവരും ശ്രദ്ധിക്കും. മുകേഷിന് മുമ്പും ഇത്തരം തെറ്റുകള്‍ പറ്റിയിട്ടുണ്ട് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പ്രതികരിച്ചു. പാതിരാത്രി വിളിച്ച ഒരാളെ തെറി പറയുന്ന മുകേഷിന്റെ ഒരു ഓഡിയോ ക്ലിപ്പ് നേരത്തെ ഇറങ്ങിയിരുന്നു എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

വിവരവും സംസ്‌കാരവുമില്ലാത്ത വ്യക്തിയണ് കൊല്ലം എംഎല്‍എ. കൊല്ലത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു വികസനവും നടന്നില്ല. കടപ്പുറത്ത് നിന്ന് തല്ല് കൊള്ളാതെ ഓടിയ എംഎല്‍എ എന്ന പേരുപോലും അവിടെയുണ്ട്. ഓഖി ദുരന്ത സമയത്ത് എല്ലാവരും സാന്ത്വനവുമായി കടപ്പുറത്ത് ചെന്നു. എംഎല്‍എ മാത്രം വന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം വന്ന എംഎല്‍എ തല്ല് കൊള്ളാതെ പോയി എന്നാണ് നാട്ടുകാര്‍ പറയുന്നത് എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.
Recommended Video

നിയമസഭയില്‍ വിവരമില്ലാതെ സംസാരിച്ച് അവഹേളിതനായി പുറത്തുവരുന്ന മുകേഷിനെയും നമ്മള്‍ കണ്ടു. മുകേഷിനെ തിരുത്താന്‍ സിപിഎം തയ്യാറാകണം. അല്ലെങ്കില്‍ മുകേഷ് സ്വയം ഒഴിഞ്ഞുമാറണം. മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. മാന്യമായി സംസാരിക്കാന്‍ അറിയില്ലെങ്കില്‍ ജനസേവനത്തിന് ഇറങ്ങരുതന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications