'എന്റെ കാറിലിരുന്ന് അയാൾ പറഞ്ഞു, അവളാണ് എല്ലാത്തിനും കാരണം..'; ബാലഭാസ്‌കറിന്റെ മരണത്തിൽ സോബി
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് കലാഭവൻ സോബി ജോർജ്. കേസിൽ നിന്ന് പിന്മാറിയാൽ തനിക്ക് 25 കോടി മുതൽ 30 കോടി വരെ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് സോബി ജോർജ് ആരോപിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കും മുൻപ് അദ്ദേഹത്തിന് മർദ്ദനം ഏറ്റിരുന്നുവെന്നും അത് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണെന്നും സോബി പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോബി ഇക്കാര്യം പറഞ്ഞത്. ബാലഭാസ്‌കറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പലതും മറച്ചുവയ്ക്കുന്നുവെന്നും സോബി ആരോപിച്ചു. ബാലഭാസ്‌കറിന്റെ ഫോൺ കൊണ്ട് പോയ സുഹൃത്തിനെ കുറിച്ചും ആശുപത്രിയിൽ ഒപ്പിട്ട സുഹൃത്തിനെ കുറിച്ചും അവർ പേരെടുത്ത് പറഞ്ഞില്ല, ഡ്രൈവർ അർജുനെ പോലും അവർ ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്‌തതെന്നും സോബി ആരോപിക്കുന്നു.

എങ്ങനെയാണ് അപകടമുണ്ടായ സ്ഥലത്ത് എത്തിപ്പെട്ടതെന്നും കലാഭവൻ സോബി പറയുന്നുണ്ട്. തിരുനൽവേലിയിലെ ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് താൻ ഇതിന് ദൃക്‌സാക്ഷി ആയതെന്നാണ് സോബി പറയുന്നത്. അപകടം നടക്കുന്നതിന് നാല് കിലോമീറ്റർ പിന്നിലായാണ് താൻ ഉണ്ടായിരുന്നതെന്നും വണ്ടി ഇടിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും സോബി പറഞ്ഞു.
തിരുവനന്തപുരം മംഗലപുരത്ത് ഒരു പമ്പിൽ വാഹനം നിർത്തിയിട്ട് കിടന്നുറങ്ങുന്ന സമയത്താണ് ഒരു ചില്ല് പൊട്ടുന്ന ശബ്‌ദം കേട്ടത്. സ്കോർപിയോയിൽ ഇരുന്ന ആളുകൾ മദ്യക്കുപ്പി പുറത്തേക്ക് എറിയുന്നതാണ് കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഇന്നോവ വന്നു. ഡ്രൈവർ സൈഡിൽ നിന്ന് ഒരാൾ വന്നിറങ്ങി. ഇന്നോവയുടെ നടുവിലെ ഡോർ തുറന്ന് ഒരാളെ പുറത്തെടുത്തു; സോബി ജോർജ് പറയുന്നു.
അയാളെ രണ്ട് മൂന്ന് പേർ കൈയിൽ കമഴ്ത്തികിടത്തി അപ്പുറവും ഇപ്പുറവും നിന്ന് കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. ഇതാണ് അന്ന് കണ്ടത്, ഓരോ ഇടിക്കും അയാൾ കൈപൊക്കുന്നത് കാണാമായിരുന്നു. അബോധാവസ്ഥയിൽ ഉള്ളയാളാണ് എന്ന് വ്യക്തമാണ്. ബാലുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ 28 ഒടിവുകൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ എട്ട് ഒടിവുകൾ അപകടത്തിൽ ഉണ്ടായതെല്ലെന്നാണ് പറയുന്നത്; സോബി ചൂണ്ടിക്കാട്ടി.
കൊല്ലം ഭാഗത്ത് നിന്ന് വന്ന ഒരു ഇന്നോവയിൽ വെള്ളയും വെള്ളയും ഇട്ട ആള് വന്നിറങ്ങി. മൂന്നോ നാലോ മിനിറ്റ് ഇവരോട് സംസാരിച്ച ശേഷം അയാൾ പോയി. പെട്ടെന്ന് സ്‌കോർപിയോയിൽ നിന്ന് വന്നിറങ്ങിയ ബർമുഡക്കാരൻ ലിവർ എടുത്ത് ഇന്നോവയുടെ ചില്ല് തകർത്തു. ഇതിനെക്കുറിച്ച് ഞാൻ സിബിഐക്കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ബാലുവിന്റെ വയലിൻ വന്നിടച്ചതാണെന്നാണ്; സോബി പറഞ്ഞു. ഒരാൾ തന്നോട് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും സോബി ജോർജ് തുറന്നുപറഞ്ഞു.
തൃശൂർ കൊടകരയിൽ നിന്ന് ഒരു ദിവസം കാറിലിരുന്ന് ഫോൺ ചെയ്യുമ്പോൾ ഒരാൾ അടുത്ത് വന്ന് ബാലുവിന്റെ മരണത്തെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. കൊടകര ഫ്‌ളൈഓവറിന്റെ കീഴിൽ നിന്ന് ബാലുവിന്റെ വണ്ടിയിൽ സ്വർണം കേറിയെന്ന് അയാൾ പറഞ്ഞു. ബാലു ബഹളം വച്ചെന്നും അവസാനം കാറിൽ നിന്ന് അവളാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞതായും അയാൾ വെളിപ്പെടുത്തി. പിന്നാലെ ലക്ഷ്‌മി കാറിൽ നിന്നിറങ്ങി ഷൗട്ട് ചെയ്‌തു; സോബി പറയുന്നു.
ഇക്കാര്യം സിബിഐയോട് പങ്കുവച്ചെന്നും അഡ്രസ് ഉൾപ്പെടെ നൽകിയെന്നും സോബി പറയുന്നു. എന്നാൽ മേൽപറഞ്ഞ വ്യക്തി ഇത് പറഞ്ഞതായി ഓർമ്മയില്ലെന്നാണ് പറഞ്ഞത്. കൂടാതെ സ്വർണക്കടത്തിൽ കേരളത്തിലെ പ്രമുഖ ജ്വല്ലറിക്കാരന് പങ്കുണ്ടെന്നും സോബി വെളിപ്പെടുത്തി. എന്നാൽ ബാലുവിന്റെ മരണത്തിലോ അപകടത്തിലോ അയാൾക്ക് പങ്കില്ല, പിന്നെ തന്റെ കൂടെ നിൽക്കുന്ന ആളുകൾക്ക് വേണ്ടി ജ്വല്ലറി ഉടമ ഇടപെട്ടുവെന്നും സോബി കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications