കാര്‍ അമിതവേഗതയില്‍; ബാലഭാസ്കറിന്റെ മരണത്തില്‍ ലക്ഷ്മിയുടെ നിര്‍ണായക മൊഴി, അര്ജുന് കുരുക്ക്

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ അപകട മരണത്തില്‍ നിര്‍ണായക മൊഴിയുമായി ഭാര്യ ലക്ഷ്മി. ബാലഭാസ്കറും താനും മകളും സഞ്ചരിച്ച കാര്‍ അപകട സമയത്ത് അമിത വേഗതയില്‍ ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. കോടതിയില്‍ എത്തിയാണ് ലക്ഷ്മി, കേസിലെ നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്.
2018 സെപ്റ്റംബര്‍ 25-ന് ആയിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്കറിനെ കൂടാതെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്ജുന് എന്നിവര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തില്‍ ബാലഭാസ്കറിനും ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്. പാലക്കാട് സ്വദേശി അര്ജുന് നാരായണനാണ് കാര്‍ ഓടിച്ചിരുന്നു. ഇയാള്‍ ആണ് കേസിലെ ഏക പ്രതിയും. സംഭവത്തിന്റെ തുടക്കം തൊട്ടേ നിരവധി ദുരൂഹതകള്‍ ഉണ്ടായിരുന്നു. ആരായിരുന്നു കാര്‍ ഓടിച്ചത് എന്നതായിരുന്നു ഇതില്‍ തുടക്കത്തില്‍ ഉയര്‍ന്ന സംശയം.

അര്ജുന് ആയിരുന്നില്ല കാറോടിച്ചത് എന്നും ബാലഭാസ്കര്‍ ആയിരുന്നു എന്നുമുള്ള വാര്‍ത്തകള്‍ ഇക്കാലത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് അര്ജുന് തന്നെയാണ് കാര്‍ ഓടിച്ചത് എന്ന് വ്യക്തമായി. ഇത് ഒന്ന് കൂടി ഉറപ്പിക്കുന്നതാണ് ലക്ഷ്മി കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത മൊഴി. അര്‍ജുനെ കോടതിയില്‍ ലക്ഷ്മി തിരിച്ചറിയുകയും ചെയ്തു. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ച് കിട്ടിയതെന്ന് ലക്ഷ്മി പറഞ്ഞു.
അപകടവിവരം താനാണു പൊലീസിന് അറിയിച്ചത് എന്ന് ലക്ഷ്മിയുടെ സഹോദരന് പ്രസാദ് മൊഴി നല്കി. അര്‍ജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ തേജസ്വിനിയുടെ പേരിലുള്ള നേര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു യാത്ര. പൂജക്ക് ശേഷം 2018 സെപ്റ്റംബര്‍ 24 ന് രാത്രി മടങ്ങി.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
ഇതിനിടെ പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്് പിന്നാലെയാണ് പിന്നീട് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ ചര്‍ച്ചയാകുന്നത്. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നാണ് പിതാവ് ഉണ്ണി പറയുന്നത്.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും മരത്തിലിടിക്കുന്നതിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നതായും ആരോപിച്ച് കലാഭവന്‍ സോബി ജോര്‍ജ് രംഗത്തെത്തി കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. ഇതിന് താന്‍ ദൃക്സാക്ഷിയാണെന്നും സോബി ജോര്‍ജ് പറഞ്ഞു. ഇതിനിടെ ആണ് ബാലഭാസ്കറിന്റെ മുന്‍ മാനേജരായ പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകുന്നത്.
എന്നാല്‍ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ ബാലഭാസ്കറിന്റെ മാനേജര്മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു എന്നതിന് അപ്പുറം മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്മി പറഞ്ഞിരുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications